ബാലതാരമായി സിനിമയിൽ എത്തിയതാണ് എസ്തർ അനിൽ. എന്നാൽ, ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ സിനിമയിൽ മോഹൻലാലിന്റെ മകളായി എത്തിയത് എസ്തറിന്റെ കരിയറിലെ വലിയ വഴിത്തിരിവ് ആയി. സോഷ്യൽ മീഡിയയിൽ സജീവമാണ് എസ്തർ. എസ്തറിന്റെ ഫോട്ടോഷൂട്ടുകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്, ഇത്തവണ സാരിയിൽ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. റോയൽ ബ്ലൂ നിറമുള്ള സാരിയിൽ വെളുത്ത പ്രിന്റ്. മഞ്ഞ നിറമുള്ള സ്ലീവ് ലെസ് ബ്ലൗസ് ആണ് ഇതിനൊപ്പം അണിഞ്ഞിരിക്കുന്നത്. ഏതായാലും റോയൽ ബ്ലൂവിൽ രാജകീയ ലുക്കിലാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.
സാരി ചിത്രങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തി പാരിസ് ലക്ഷ്മി കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ച ടീമിനെയും തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരം പരിചയപ്പെടുത്തുന്നുണ്ട്. എസ്തറിന്റെ ബ്ലൗസ് തയ്യാറാക്കിയത് സ്റ്റൈൽ ദിവ ലേബൽ ആണ്. മേക്കപ്പ് ആർട്ടിസ്റ്റ് ജോ ആണ് ഈ ഫോട്ടോഷൂട്ടിന് വേണ്ടി എസ്തറിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്. സ്റ്റൈൽ ചെയ്തിരിക്കുന്നത് പ്രിയങ്ക പ്രഭാകർ ആണ്.
ഇൻസ്റ്റഗ്രാമിൽ സജീവമാണ് എസ്തർ അനിൽ. ഇടയ്ക്കിടയ്ക്ക് ഫോട്ടോ ഷൂട്ടുമായി താരം എത്താറുമുണ്ട്. താരത്തിന്റെ ചില ഫോട്ടോ ഷൂട്ടുകൾ ഇടയ്ക്ക് വിവാദമാകുകയും ചെയ്തിരുന്നു. ‘നല്ലവൻ’ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ട് ആയിരുന്നു എസ്തർ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നാലെ, ‘സകുടുംബം ശ്യാമള’, ‘ഒരു നാള് വരും’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിൽ നായിക ആയിരുന്നു.