2010ൽ പുറത്തിറങ്ങിയ നല്ലവനിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് എസ്ഥേർ അനിൽ. ഒരു നാൾ വരും എന്ന മോഹൻലാൽ – ടി കെ രാജീവ് കുമാർ ടീമിന്റെ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.
മനോഹരമായ ഈ ‘ഫിൽറ്ററി’നോട് വല്ലാത്തൊരു ഇഷ്ടമാണ് എന്ന ക്യാപ്ഷനോട് കൂടിവൈറലായ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രം നടിയിപ്പോൾ പങ്ക് വെച്ചിരിക്കുകയാണ്.ജീസ് ജോണാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വയനാടാണ് താരത്തിന്റെ സ്വദേശം. എസ്ഥേറിന്റെ അനിയൻ എറിക്കും നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
View this post on Instagram
കാളിദാസ് ജയറാം – ജീത്തു ജോസഫ് ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചു കഴിഞ്ഞു. ദൃശ്യം 2വാണ് അവസാനമായി പ്രേക്ഷകരിലേക്കെത്തിയ എസ്ഥേർ അഭിനയിച്ച ചിത്രം. നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്താറുള്ള എസ്ഥേർ സാരിയുടുത്തുള്ള ഫോട്ടോഷൂട്ടുകൾ കൊണ്ടും പ്രേക്ഷകമനം കവരാറുണ്ട്.