2010ല്‍ പുറത്തിറങ്ങിയ നല്ലവനില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് എസ്തര് അനില്‍. ഒരു നാള് വരും എന്ന മോഹന്‍ലാല്‍ ടി കെ രാജീവ് കുമാര്‍ ടീമിന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച എസ്തര് അനില്‍ മലയാളികളുടെ മനസ്സില്‍ ചേക്കേറിയത് മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രമായിരുന്നു ദൃശ്യം.
മലയാളത്തില്‍ ദൃശ്യം 2വിലായിരുന്നു എസ്തര് അനില്‍ അവസാനമായെത്തിയത്. ദൃശ്യം 2 തെലുങ്ക് പതിപ്പിലും നടി തന്നെയാണ് അഭിനയിക്കുക. ടെലിവിഷന്‍ അവതാരികയായും എസ്തര് അനില്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിയിട്ടുണ്ട്. ഷെയ്ന് നിഗം ചിത്രം ഓളിലൂടെ നായികയായി എസ്തര് അനില്‍ അരങ്ങേറി.
സന്തോഷ് ശിവന് ചിത്രമായ ജാക്ക് ആന്‍ഡ് ജില് ആണ് എസ്തറിന്റെതായി അടുത്ത് പുറത്തിറങ്ങാനുള്ളത്. സോഷ്യല്‍ മീഡിയയിലും ഒരുപാട് ആരാധകരുള്ള താരമാണ് എസ്തര് അനില്‍. തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം, തന്റെ ചിത്രങ്ങള്‍ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്.