ദൃശ്യം 2ലെ അനുമോളായയുള്ള എസ്തേറിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽമീഡിയിയൽ സജീവമായ എസ്തേർ ഇടയ്ക്കിടയ്ക്ക് പുത്തൻ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റയിൽ എസ്തേർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സുഹൃത്തിനൊപ്പം പങ്കുവെച്ചിരിക്കുന്ന ഗ്ലാമർ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
മലയാളത്തിലെ എക്കാലത്തേയും മികച്ച ത്രില്ലറുകളിലൊന്നായ മോഹൻലാൽ നായകനായ ‘ദൃശ്യം’. സിനിമയുടെ രണ്ടാം ഭാഗം ആമസോണിലൂടെയെത്തി ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. സോഷ്യൽമീഡിയയിലുള്‍പ്പെടെ സിനിമയും രംഗങ്ങളും ചര്‍ച്ചാവിഷയമാണ്. ചിത്രത്തിൽ മോഹൻലാലിന്റെയും മീനയുടേയും മക്കളായെത്തിയ അൻസിബയുടേയും എസ്തേറിന്റേയും മുരളി ഗോപിയുടേയുമൊക്കെ പ്രകടനത്തെ ഏവരും വാഴ്ത്തുന്നുണ്ട്. ജോര്‍ജ്ജുകുട്ടിയുടെ ഇളയമകളായ അനുമോളായി അഭിനയിച്ച എസ്തേര്‍ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഏതോ ഒരു പാർട്ടിക്കായി എത്തിയതിന് മുമ്പുള്ളതാണ് ചിത്രങ്ങൾ. പാർട്ടികൾ വെറുക്കുന്നു, വീട്ടിൽ പോകട്ടെ എന്ന് കുറിച്ചുകൊണ്ട് പാർട്ടിക്ക് മുമ്പുള്ള വമ്പുപറച്ചിലുകൾ, ബാംഗ്ലൂർ ഡെയ്സ് എന്ന് കുറിച്ചാണ് എസ്തേർ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ബ്ലാക്ക് നിറത്തിലുള്ള ഷോർട്ട് ഡ്രെസാണ് എസ്തേർ ധരിച്ചിരിക്കുന്നത്. രസകരമായ കമന്റുകളും ചിത്രങ്ങൾക്ക് താഴെ ആരാധകർ കുറിച്ചിട്ടുണ്ട്. ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? എന്നാണ് ദൃശ്യം 2നെ അനുസ്മരിപ്പിക്കും വിധത്തിൽ ഒരാളുടെ കമന്റ്. സദാചാര ആങ്ങളമാരും ചിത്രത്തിന് താഴെ എത്തിയിട്ടുണ്ട്.
ഇപ്പോൾ മുംബൈയിൽ ബിരുദ പഠനം നടത്തുകയുമാണ് എസ്തേർ. അടുത്തിടെ ഓള് എന്ന ഷാജി എൻ.കരുൺ ചിത്രത്തിൽ നായികയായി എസ്തേർ അഭിനയിച്ചിരുന്നു. ജാക്ക് ആൻഡ് ജിൽ എന്ന സിനിമയാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്. തെലുങ്കിൽ ജോഹർ എന്നൊരു സിനിമയും വരാനിരിക്കുകയാണ്. ഫ്ലവേഴ്സ് ചാനലിൽ ടോപ് സിംഗർ അവതാരകയുമാണ് എസ്തേർ.
View this post on Instagram