2013 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘കുഞ്ഞനന്ദന്റെ കട’യിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് നൈല ഉഷ. തുടര്‍ന്ന് പത്തോളം ചിത്രങ്ങളില്‍ നൈല ഉഷ വേഷമിട്ടു. പ്രിയന് ഓട്ടത്തിലാണ് എന്ന ചിത്രമാണ് നൈല ഉഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ നൈല ഉഷ പറഞ്ഞ ഒരു കാര്യമാണ് വൈറലായിരിക്കുന്നത്. താന്‍ മരിക്കുന്ന സമയത്ത് തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ ബാലന്‍സ് സീറോ ആയിരിക്കണമെന്നും നമ്മള് ഉണ്ടാക്കുന്ന പണം മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവയ്ക്കുന്ന രീതിയോട് യോജിപ്പില്ലെന്നും നൈല ഉഷ പറഞ്ഞു.
ഓരോ മൊമന്റും എന്ജോയ് ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. അങ്ങനെ തന്നെയാണ് തന്റെ ജീവിതവും. തലവേദന പിടിച്ച കാര്യങ്ങളുണ്ടാകും. എന്നാല്‍ അതൊക്കെ മാറ്റിവച്ച് ജീവിതത്തിലെ ഓരോ നിമിഷവും സെലിബ്രേറ്റ് ചെയ്യണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും നൈല കൂട്ടിച്ചേര്‍ത്തു.
നൈല അഭിനയിച്ച പ്രിയന് ഓട്ടത്തിലാണ് എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തില്‍ പ്രിസ്കില്ല എന്ന കഥാപാത്രത്തെയാണ് നൈല അവതരിപ്പിച്ചത്. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന്. അപര്‍ണ ദാസും ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.