Categories: MalayalamNews

“42 വയസ്സുള്ള വിവാഹമോചിതയായ പെണ്ണാണ്.. സ്നേഹം കൊണ്ട് മുറിവേറ്റവളാണ്” കുറിപ്പ് വൈറലാകുന്നു

തന്റെ പുതിയ ചിത്രമായ ചതുർമുഖത്തിന്റെ പ്രസ് മീറ്റിൽ കിടിലൻ മേക്കോവറിൽ എത്തിയ നടി മഞ്ജു വാര്യരുടെ ഫോട്ടോസ് സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. ഇപ്പോഴിതാ താരത്തെ കുറിച്ച് റംസി റംസിൻ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

42 വയസ്സുള്ള, വിവാഹമോചിതയായ പെണ്ണാണ്..സ്നേഹം കൊണ്ട് മുറിവേറ്റവളാണ്..പറന്നുയരും മുന്നേ കൂട്ടിലകപ്പെട്ടവളാണ്..മുപ്പതുകളിൽ പൂജ്യത്തിൽ നിന്നും ജീവിതം റീസ്റ്റാർട്ട് ചെയ്തവളാണ് ..ജീവിതം തോൽപ്പിക്കാൻ ശ്രമിച്ചിടത്ത് നിന്നും ജയിച്ചു മുന്നേറിയവളാണ്…അഭിമാനമാണ്..🥰 ജീവിതം കൈ വിട്ടു പോയെന്ന് തോന്നിയ കാലത്ത് ഈ മുഖം എനിക്ക് നൽകിയ ആശ്വാസം കുറച്ചൊന്നുമല്ല. വിവാഹമോചിതരായ, വിധവകളായ, ചതിക്കപ്പെട്ട, മുറിവേറ്റ പെണ്ണുങ്ങളോടാണ്..വിദ്യാഭ്യാസം പൂർത്തിയാവും മുന്നേ ഭാര്യയായി അടുക്കളയിൽ ഒതുങ്ങിക്കൂടേണ്ടി വന്ന, ഒന്നുമാവാൻ കഴിഞ്ഞില്ലെന്ന് നിരാശപ്പെടുന്ന മുപ്പതുകളിലും നാൽപതുകളിലുമുള്ള പെണ്ണുങ്ങളോടാണ്…

നോക്കൂ പെണ്ണുങ്ങളേ….ഇപ്പോഴും വൈകിയിട്ടില്ല… എവിടെയോ നഷ്ടപ്പെട്ട നിങ്ങളുടെ വരയ്ക്കാനുള്ള, പാടാനുള്ള, നൃത്തം ചെയ്യാനുള്ള, എഴുതാനുള്ള കഴിവുകളെ തിരിച്ചു പിടിക്കുക…വിദൂരവിദ്യാഭാസം വഴിയെങ്കിലും നല്ല വിദ്യാഭ്യാസം നേടിയെടുക്കാൻ ശ്രമിക്കുക. അതിന് സാധിക്കാത്തൊരു അവസ്ഥയിൽ ആണെങ്കിൽ നിങ്ങളെ കൊണ്ട് കഴിയുന്ന എന്തെങ്കിലും ഒരു ജോലി കണ്ടെത്തുക… അധ്വാനിച്ചു നേടുന്ന ഒരു പത്ത് രൂപക്ക് പോലും വലിയ മൂല്യമുണ്ട്.എത്ര കഷ്ടപ്പെട്ടാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാൻ ശ്രമിക്കുക… എന്തൊക്കെ തന്നെ നഷ്ടപ്പെട്ടാലും ആരൊക്കെ ഒറ്റപ്പെടുത്തിയാലും ഒറ്റയ്ക്ക് നിൽക്കാൻ കെല്പുള്ളവളാവുക…..നല്ല ഭക്ഷണങ്ങൾ കഴിച്ചും നല്ല വസ്ത്രങ്ങൾ ധരിച്ചും യാത്രകൾ ചെയ്തും കളർഫുൾ ആയിട്ടങ്ങ് ജീവിക്കുക…സന്തോഷമായിരിക്കുക🥰🥰

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago