വിജയ് ചിത്രം മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന കമലഹാസൻ ചിത്രം വിക്രത്തിൽ വില്ലനാകുന്നത് മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ. കമലഹാസന്റെ 232മത് ചിത്രമായ വിക്രത്തിന്റെ ടീസർ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പുറത്തിറക്കിയിരുന്നു. ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷമായിരിക്കും താരം ചെയ്യുന്നത് എന്നാണ് അറിയുവാൻ കഴിയുന്നത്. എങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ പുറത്തിറക്കിയിട്ടില്ല.
വിജയ് സേതുപതി ചിത്രത്തിൽ വില്ലനാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ശിവകാർത്തികേയന്റെ വേലൈക്കാരൻ എന്ന ചിത്രത്തിൽ ഫഹദ് വില്ലനായി തമിഴ് പ്രേക്ഷകരുടെ മനം കവർന്നിരുന്നു. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽഹാസൻ തന്നെ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധാണ്. ചിത്രീകരണം ഉടൻ ആരംഭിക്കും.