രജനികാന്തും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും വേഷമിടുന്നു
വേലൈക്കാരന് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ തമിഴില്‍ അരങ്ങേറ്റം നടത്തിയതു കഴിഞ്ഞ വര്‍ഷമാണ്. വേലെക്കാരനു പിന്നാലെ സൂപ്പര്‍ ഡീലക്സ് എന്നൊരു ചിത്രത്തിലും ഫഹദ് തമിഴില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഫഹദിന്റെ അടുത്ത തമിഴ് ചിത്രം സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന തലൈവര്‍ ചിത്രത്തിലായിരിക്കും ഫഹദ് അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റിലാണ് കാര്‍ത്തിക്ക് സുബ്ബരാജിന്റെ രജനി ചിത്രമൊരുങ്ങുന്നത്.
സണ്‍ പിക്ചേഴ്സാണ് കാര്‍ത്തിക്ക് സുബ്ബരാജിന്റെ രജനി ചിത്രമൊരുക്കുന്നത്. ഇത്തവണയും തലൈവരുടെ മാസും ക്ലാസും ചേര്‍ന്നൊരു പ്രകടനമായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തമിഴകത്ത് മികച്ച പ്രമേയം പറഞ്ഞ സിനിമകള്‍ ഒരുക്കി ശ്രദ്ധേ നേടിയ സംവിധായകനാണ് കാര്‍ത്തിക്ക് സുബ്ബരാജ്. ഫഹദ് കൂടി എത്തുന്നതോടെ വലിയ ആകാംക്ഷകളോടെയായിരിക്കും ചിത്രം കാണുവാനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുക.
എം.രാജയുടെ സംവിധാനത്തില്‍ ശിവകാര്‍ത്തികേയനും ഫഹദും മുഖ്യ വേഷങ്ങളിലഭിനയിച്ച ചിത്രമായിരുന്നു വേലൈക്കാരന്. വേലൈക്കാരനുശേഷം ഫഹദ് തമിഴില്‍ അഭിനയിച്ച ചിത്രമാണ് സൂപ്പര്‍ ഡീലക്സ്. ത്യാഗരാജന് കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് ഫഹദിനൊപ്പം മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സൂപ്പര്‍ ഡീലക്സ് നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്.