വുമൺ ഓഫ് ദ ഇയർ 2020 എന്ന ക്യാപ്ഷനോടെ വോഗ് ഇന്ത്യയുടെ കവറിൽ ആരോഗ്യ മന്ത്രി കെ കെ ഷൈലജയുടെ ചിത്രം വന്നിരുന്നു. ഈ ചിത്രം ഫേസ്ബുക്കിൽ പ്രൊഫൈൽ പിക്ചർ ആക്കിയിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ. തൻ്റെ രാഷ്ട്രീയനിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ അധികം പങ്കുവെക്കാത്ത വ്യക്തിയായിരുന്നു ഫഹദ് ഫാസിൽ. അതുകൊണ്ടുതന്നെ പ്രൊഫൈൽ പിക്ചർ കണ്ട് ആരാധകർ ഒന്ന് ഞെട്ടി. പല മേഖലയിലും കഴിവ് തെളിയിച്ച വനിതകളെയാണ് വോഗ് വുമൺ ഓഫ് ദ ഇയർ ആയി അംഗീകരിക്കുക. വുമൺ ഓഫ് ദ ഇയർ 2020 എന്ന തലക്കെട്ടോട്ടു കൂടിയാണ് നവംബർ മാസത്തെ പതിപ്പിൽ കെ കെ ശൈലജയുടെ കവർ ഫോട്ടോ. ഫഹദ് ഫാസിലിൻ്റെ പ്രൊഫൈൽ പിക്ചറിന് താഴെ പല രീതിയിലുള്ള അഭിപ്രായങ്ങളും കമൻ്റുകളും ആണ് എത്തുന്നത്.
കുറെയധികം കമൻ്റുകളിൽ മന്ത്രിയെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിനെ വിമർശിച്ചുകൊണ്ടുള്ള കമൻ്റുകളും എത്തുന്നുണ്ട്. ‘ഇനി നിങ്ങളുടെ സിനിമ കാണില്ല, നിങ്ങളുടെ ഉപ്പയോടുള്ള ഇഷ്ടം പോലും ഇതോടെ നഷ്ടമായി’, ‘അലോഷി നീ കമ്മ്യൂണിസ്റ്റാണോ?’ തുടങ്ങി നിരവധി കമൻറുകൾ വരുന്നുണ്ട്. ഫഫദിനൊപ്പം നസ്രിയ നസീം, റിമ കല്ലിങ്കൽ തുടങ്ങി പലരും വോഗിന്റെ കവർ പേജ് ഷെയർ ചെയ്തിട്ടുണ്ട്.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…