ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ താരദമ്പതികളായ ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നബീൽ – നൗറിൻ എന്നിവരുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്. കുടുംബമേതമാണ് ഫഹദ് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ഫഹദിന്റെ കൈ പിടിച്ച് എത്തിയ നസ്രിയയുടെ ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
റെയർ അഫയേഴ്സ് ഫിലിമെർ, ഫ്രണ്ട്സ് ഫ്രെയിം എന്നിവരായിരുന്നു ഫോട്ടോഗ്രഫി നിർവഹിച്ചത്. മലയാളസിനിമയിലെ താരദമ്പതികളാണ് ഫഹദും നസ്രിയയും. 2014ൽ വിവാഹിതരായ ഇവർ ആരാധകർക്ക് എന്നും പ്രിയങ്കരായ പങ്കാളികളാണ്.
ട്രാൻസ്, അണ്ടേ സുന്ദരാനികി എന്നീ ചിത്രങ്ങളിലൂടെ സിനിമയിൽ സജീവമാണ് നസ്രിയ, വിവാഹത്തിനു ശേഷം വരത്തൻ എന്ന ചിത്രത്തിലൂടെ നിർമാണരംഗത്തേക്ക് നസ്രിയ എത്തിയിരുന്നു. നാനിക്ക് ഒപ്പം നായികയായി എത്തിയ അണ്ടേ സുന്ദരാനികി നസ്രിയയുടെ തെലുങ്കിലെ ആദ്യചിത്രം കൂടിയാണ്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.
View this post on Instagram
View this post on Instagram
View this post on Instagram