നടന് ദിലീപിന് സ്നേഹ സമ്മാനമൊരുക്കി ആരാധകന്. കുടുംബത്തിന്റെ ചിത്രത്തിനൊപ്പം ദിലീപിന്റെ മരിച്ച പിതാവിന്റെ ചിത്രം കൂടി കൂട്ടിയോജിപ്പിച്ച ഒരു ചിത്രമാണ് ആരാധകന് ഒരുക്കിയത്. ഇത് ഫാന്‍ പേജുകളില്‍ വൈറലായി. ദിലീപ്, കാവ്യ മാധവന്, മക്കളായ മീനാക്ഷി, മഹാലക്ഷ്മി, അമ്മ എന്നിവരാണ് ചിത്രത്തിലുള്ളത്.
ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നത് ദിലീപിന്റെ അച്ഛന് തന്നെയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പേ മരണപ്പെട്ട ആളാണ് ദിലീപിന്റെ അച്ഛന്. ഇന്ന് ദിലീപിന്റെ അച്ഛനുണ്ടായിരുന്നുവെങ്കില്‍ കൊച്ചുമക്കള്‍ക്കൊപ്പം ഇങ്ങനെ ഇരിക്കാന്‍ സാധിക്കുന്ന ഒരു ചിത്രം ഉണ്ടാകുമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.
അടുത്തിടെയാണ് ദീലീപ് നിര്‍മിച്ച തട്ടാശ്ശേരി കൂട്ടം പ്രേക്ഷകരിലേക്ക് എത്തിയത്. ഏറെ നാളുകള്‍ക്ക് ശേഷം ദിലീപ് നിര്‍മിച്ച ചിത്രമായിരുന്നു ഇത്. ദിലീപിന്റെ അനുജന് അനൂപായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.