പ്രിയപ്പെട്ട താരങ്ങളെ കാണുമ്പോൾ ആരാധകർക്ക് എന്തെന്നില്ലാത്ത ഒരു ആവേശമാണ്. കൂടെ നിന്ന് ഫോട്ടോയോ സെൽഫിയെ എടുക്കുക, ഒരു ഷേക്ക് ഹാൻഡ് കൊടുക്കുക എന്നിങ്ങനെ നിരവധി ആഗ്രഹങ്ങളാണ് ഓരോരുത്തർക്കുമുള്ളത്. പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്ഥയായിരിക്കുകയാണ് ബാഹുബലി നായകൻ പ്രഭാസിന്റെ ഈ ആരാധിക.
കുറച്ചു ദിവസം മുമ്പ് അമേരിക്കയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടി പ്രഭാസ് പോയിരുന്നു. അവിടെ ലൊസാഞ്ചലസിലെ വിമാനത്താവളത്തില്‍ വെച്ച് ഒരു പെണ്‍കുട്ടി പ്രഭാസിനൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതാണ് വിഡിയോയില്‍ ഉള്ളത്. താരത്തിന് അടുത്ത് എത്തി ഫോട്ടോ വേണമെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ പ്രഭാസ് ചിരിച്ചു കൊണ്ട് സമ്മതിച്ചു. ഒടുവില്‍ ആവേശം മൂത്തു ആ പെണ്‍കുട്ടി പ്രഭാസിന്റെ കവിളത്ത് ഒരു തട്ട് കൂടെ നല്‍കിയാണ് തുള്ളിച്ചാടി സ്ഥലം വിട്ടത്.