ലില്ലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന് പ്രഷോഭ് വിജയന്റെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. സംയുക്ത മേനോന് നായികയായി എത്തിയ ലില്ലി എന്ന ചിത്രം നായിക പ്രാധാന്യമുള്ള ഒരു ചിത്രമായിരുന്നു. ചിത്രത്തിന് നിരവധി അംഗീകാരവും പ്രഷോഭിനെ തേടിയെത്തിയിരുന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട നടന് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന അന്വേഷണം എന്ന പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനത്തിലാണ് അദ്ദേഹമിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം മമ്മൂക്കയെ ആദ്യമായി നേരില്‍ കണ്ട അനുഭവം ആരാധകരുമായി പങ്കുവെക്കുകയാണ്. ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് പ്രഷോഭ് മമ്മൂക്കയെ കണ്ടകാര്യം ആരാധകരോട് വെളിപ്പെടുത്തിയത്. അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ വയറ്റില്‍ നിന്നും ഗുളുഗുളു സൗണ്ട് വന്നു എന്നും നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം ജ്വലിക്കുകയായിരുന്നുവെന്നും അദ്ദേഹം വികാരഭരിതനായി എഴുതിയിരിക്കുകയാണ്.
പോസ്റ്റിന്റെ പൂര്‍ണരൂപം
ജോഫിന്‍ സംവിധാനം ചെയ്യുന്ന മമ്മൂക്കയുടെ സെറ്റില്‍ പോയി.ആദ്യമായി മമ്മുക്കയെ കണ്ടു , സംസാരിച്ചു .അദ്ദേഹത്തിന് ചുറ്റും ഒരു പ്രഭാവലയം ഉണ്ടായിരുന്നു അങ്ങേയറ്റത്തെ തിളക്കം . എനിക്ക് ഇമോഷന്‍സ് ഒളിക്കാന്‍ ആയില്ല. ഓടിപ്പോയി, വെള്ളം കുടിച്ചു, എന്റെ വയറിനുള്ളില്‍ നിന്ന് ധാരാളം ഗുലു ഗുളു ശബ്ദങ്ങള്‍ വരുന്നുണ്ടായിരുന്നു.