ഭൂമി, ഈശ്വരൻ എന്നിങ്ങനെ തമിഴിൽ ആകെ രണ്ടു ചിത്രങ്ങളെ നടി നിധി അഗർവാൾ അഭിനയിച്ചിട്ടുള്ളുവെങ്കിലും താരത്തിനായി ചെന്നൈയിൽ ക്ഷേത്രം പണിത് പാലഭിഷേകം നടത്തിയിരിക്കുകയാണ് ആരാധകർ. പ്രതിമ സ്ഥാപിച്ച് അതിലാണ് പാലഭിഷേകം നടത്തിയിരിക്കുന്നത്. കുറച്ചു ആരാധകർ സോഷ്യൽ മീഡിയയിൽ മെസ്സേജ് അയച്ചപ്പോഴാണ് ഇതിനെ കുറിച്ച് അറിഞ്ഞതെന്നാണ് താരം പറഞ്ഞത്. തനിക്കുള്ള വാലെന്റൈൻസ് ഡേ ഗിഫ്റ്റ് ആണെന്ന് പറഞ്ഞാണ് അവർ ഇത് ചെയ്തതെന്നും കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും നിധി വെളിപ്പെടുത്തി. അവരുടെ സ്നേഹത്തിന് താരം നന്ദിയും പറഞ്ഞു. ഹിന്ദിയിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള നിധിയുടെ പുതിയ ചിത്രം തെലുങ്കിൽ പവൻ കല്യാണിനൊപ്പമാണ്.
Actress Nidhi Agarwal fans built a temple for her in Chennai on Valentine’s Day. Fans anointed her statue and cut a cake to celebrate the Day. The photos went viral on social media. with hashtag #NationalCrush on Twitter. #NidhiAgarwal pic.twitter.com/ie4mCyW9cV
— Newsroom Post (@NewsroomPostCom) February 15, 2021