മലയാളികളുടെ എക്കാലത്തെയും പ്രിയ നടൻ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ വര്‍ക്ക്ഔട്ട് വീഡിയോ ഇന്നലെയാണ് പോസ്റ്റ് ചെയ്തത്.ശാരീരിക, മാനസിക ആരോഗ്യത്തിന് വര്‍ക്ക്ഔട്ട് ചെയ്യുന്നത് മുഖ്യമെന്ന കുറിപ്പോടെ ഈ വര്‍ക്ക്ഔട്ട് വീഡിയോ താരം പങ്കുവെച്ചത്. നിമിഷങ്ങൾ കൊണ്ട് വളരെ മികച്ച പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടകം അനവധി പേരാണ് ബറോസിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണോ ഈ വർക്ക് ഔട്ടെന്ന് കമന്റ് ചെയ്തിരിക്കുന്നത്.
View this post on Instagram
മോഹൻലാൽ നിലവിൽ ഇപ്പോൾ ബറോസ് എന്ന ചിത്രത്തിന്റെ പോസ് പ്രൊഡക്ഷന്‍ പരിപാടികളിലാണ്.ഈ മാര്‍ച്ച് അവസാനത്തോടെ ബറോസിന്റെ ചിത്രീകരണം ഗോവയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സുപ്രധാനമായ മർമ്മം എന്തെന്നാൽ വാസ്കോ ഡി ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. വളരെ സൂക്ഷ്മതയോടെ കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്ഗാമിയെന്നുറപ്പുള്ള ആള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്തുടര്ച്ചക്കാരന് എന്ന് അവകാശപ്പെട്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കാലത്തിലൂടെ കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രം പറയുന്നത്.