സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അദിതി റാവു ഹൈദരി. പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയുടെ നായികയായി പ്രജാപതിയിലൂടെയായിരുന്നു അദിതിയുടെ മലയാള സിനിമാ പ്രവേശനം. 2006ലായിരുന്നു പ്രജാപതി റിലീസ് ചെയ്തത്. 2022 ആയപ്പോള്‍ ദുല്‍ഖറിന്റെ നായികയായാണ് അദിതി എത്തിയിരിക്കുന്നത്. ഹേയ് സിനാമിക മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്യാനിരിക്കെ ആരാധകര്‍ രസകരമായ ഒരു ചര്‍ച്ചയിലാണ്. അദിതിയുടെ പ്രായമെത്രയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
പ്രജാപതിക്ക് മുന്‍പ് ശൃംഗാരം എന്ന തമിഴ് സിനിമയിലാണ് അദിതി റാവു അഭിനയിച്ചത്. മനോജ് കെ ജയനായിരുന്നു ശൃംഗാരത്തില്‍ അദിതിയുടെ നായകന്. ഈ ചിത്രം റിലീസ് ചെയ്തത് 2007ലായിരുന്നു. മൂന്ന് ദേശീയ പുരസ്കാരങ്ങടക്കം നേടിയ ആ ചിത്രത്തിലെ അഭിനയമാണ് അദിതിയെ മലയാളത്തില്‍ എത്തിച്ചത്. അതിന് ശേഷം ബോളിവുഡിലും അദിതി സാന്നിധ്യമറിയിച്ചു.
വിക്കിപീഡിയയില്‍ പറയുന്നത് പ്രകാരം അദിതിക്ക് പ്രായം 35 ആണ്. എന്നാല്‍ കാഴ്ചയിലിപ്പോളും അദിതി ഒരു ഇരുപതുകാരിയാണ്. പ്രജാപതിയില് അഭിനയിച്ചതില്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും അദിതിക്ക് സംഭവിച്ചിട്ടില്ല. ഇതാണ് രസകരമായ ചര്‍ച്ചയ്ക്ക് കാരണമായത്.