ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ വാനമ്പാടിക്ക് ശേഷം കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ് സ്വാന്തനം സീരിയല്‍. ചിപ്പിയുടെ തന്നെ പ്രൊഡക്ഷനില്‍ എത്തിയ സീരിയലില്‍ ചിപ്പി ലീഡ് റോളിലെത്തിയതോടെ ചിപ്പിയുടെ തിരിച്ച് വരവ് ആഘോഷമാക്കുകയായിരുന്നു പ്രേക്ഷകരും. സീരിയലിലെ മുഖ്യ ആകര്‍ഷണം അഞ്ജലി ഭര്‍ത്താവ് ശിവന് എന്നിവര്‍ തന്നെയായിരുന്നു.
സഹോദര സ്നേഹവും അനിയന്മാരെ സ്വന്തം മക്കളെപ്പോലെ കാണുന്ന ചേട്ടത്തിയുമൊക്കെയായി വളരെ വ്യത്യസ്തത നിറഞ്ഞ പ്രമേയവുമായി എത്തിയ സീരിയല്‍ ശിവന്റേയും അഞ്ജലിയുടേയും വിിവാഹം കഴഞ്ഞതോടെയാണ് പ്രണയ ട്രാക്കിലേക്ക് തിരിച്ചത്. പോസ്റ്റ് മോഡേണ്‍ ആഗ്രഹിക്കുന്ന അഞ്ജലിയായി എത്തുന്നത് ബാലേട്ടനിലെ മോഹന്‍ലാലിന്റെ മക്കളായി എത്തിയ ഗോപിക കീര്‍ത്തന സഹോദരിമാരിലെ ഗോപികയാണ്. സീരിയലിലെ പ്രധാന ആകര്‍ഷണത്തില്‍ ഒന്ന് ഗോപിക തന്നെയാണ്. സീരിയല്‍ തുടങ്ങി ഏതാനം മാസത്തിനുള്ളില്‍ തന്നെ ടി.ആര്.പി റേറ്റിങ്ങില്‍ കുതിച്ച് മുന്നേറുന്ന സീരിയലായി സ്വാന്തനത്തിന് മാറുവാന്‍ സാധിച്ചു. ഇപ്പോഴിതാ ഈ ആഴ്ചത്തെ സംഭവബഹുലമായ എപ്പിസോഡാണാണ് ആരാധകര്‍ ഉറ്റ് നോക്കുന്നത്.
ഒരു കിടപ്പ്മുറിയില്‍ രണ്ടായി കിടക്കുന്ന ദമ്പതികള്‍ ഇതാണ് സീരിയലിലെ അഞ്ജലിയും ശിവയയും. കഴിഞ്ഞ ദിവസങ്ങളിലെ എപ്പിസോഡായിരുന്നു പ്രേക്ഷകര്‍ ഉറ്റ് നോക്കിയത്. ശിവനോട് അടുക്കാന്‍ അഞ്ജലി ശ്രമിക്കുന്നതോടെ കഥയില്‍ മാരക ട്വിസ്റ്റാണ്. പ്രേക്ഷകര്‍ ആകാംക്ഷയോടെ ഈ എപ്പിസോഡിനായി കാത്തിരിക്കുകയാണ്. ഏഷ്യാനെറ്റ് പ്രൊമോ പുറത്തിറക്കിയതിന് പിന്നാലെ നിരവധി രസകരമായ കമന്റുകളാണ് എത്തുന്നത്.