റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഫ്രൈഡേ ഫിലിം ഹൗസ് ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മിച്ചത്. ഇന്ദ്രന്‍സും മഞ്ജു പിള്ളയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഞ്ജുപിള്ളയുടെ ‘കുട്ടിയമ്മ’ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
അതേ സമയം വിമര്‍ശനങ്ങളും ഈ കഥാപാത്രത്തിനു നേരെ ഉയരുന്നുണ്ട്. പ്രധാന വിമര്‍ശനങ്ങളിലൊന്ന് കുട്ടിയമ്മ എന്ന കഥാപാത്രം സ്ത്രീസമൂഹത്തിന് തന്നെ നാണക്കേടാണ് എന്ന് തരത്തിലുള്ളതായിരുന്നു. ഇതിന് കാരണമായി ഇവര്‍ പറഞ്ഞത് കുട്ടിയമ്മ എന്ന കഥാപാത്രത്തിന് ഒരു തരത്തിലുമുള്ള പ്രാധാന്യം വീട്ടില്‍ ലഭിക്കുന്നില്ല എന്നതായിരുന്നു. കുട്ടിയമ്മയുടെ ടെന്‍ഷന്‍ കൊണ്ടാണ് ആ വീട് മുന്നോട്ടു പോകുന്നത് എന്ന് സിനിമയില്‍ പറയുന്നുണ്ട്. എങ്കിലും പല സന്ദര്‍ഭങ്ങളിലും കുട്ടിയമ്മയ്ക്ക് അതിനനുസരിച്ചുള്ള പ്രാധാന്യം വീട്ടില്‍ ലഭിക്കുന്നില്ല എന്നാണ് ചിലര്‍ പറയുന്നത്. വിമര്‍ശകര്‍ക്കെതിരെ രംഗത്ത് വരികയാണ് ഫറ ഷിബില എന്ന നടി.
എല്ലാ സിനിമകളും പൊളിറ്റിക്കലി കറക്റ്റ് ആകണമെന്ന് വാശിപിടിക്കാന്‍ സാധിക്കില്ല.പൊളിറ്റിക്കലി റോങ്ങ് ആകാതിരുന്നാല്‍ മതി. സിനിമ വിനോദപരം ആയിരിക്കണമെന്നും താരം പറയുന്നു. ആവശ്യമുള്ള സന്ദര്‍ഭങ്ങളിലെല്ലാം തന്നെ കുട്ടിയമ്മ സ്വന്തം ശബ്ദം ഉയര്‍ത്തുന്നുണ്ട്. സിനിമയിലെ കഥാപാത്രങ്ങളെല്ലാം എല്ലാ മൂല്യങ്ങളും തികഞ്ഞവര്‍ ആയിരിക്കണം എന്ന് വാശി പിടിക്കാന്‍ പാടില്ല എന്നും, നമുക്ക് ചുറ്റുമുള്ള കഥാപാത്രങ്ങളുടെ പ്രതിഫലനമാണ് നമ്മള് സിനിമയില്‍ കാണുന്നത് എന്നും താരം പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം: