‘കക്ഷി: അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഫറ ഷിബ്ല. കഥാപാത്രത്തിനായി ഷിബ്ല 68 കിലോയില്‍നിന്നും 85 കിലോയിലേക്ക് ശരീര ഭാരം കൂട്ടിയതും ഷൂട്ടിങ്ങെല്ലാം പൂര്‍ത്തിയാക്കിയശേഷം തിരിച്ച് 63 കിലോയിലേക്ക് ശരീര ഭാരം എത്തിച്ചതും വാര്‍ത്തയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഫറ, ഇടയ്ക്കിടെ തന്റെ മേക്കോവര്‍ ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഷിബ്ലയുടെ പുതിയ മിറര്‍ സെല്‍ഫിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രത്തിനൊപ്പം ഫറ കുറിച്ചത് മിററുമായി ഞാന്‍ പ്രണയത്തിലാണെന്നാണ്.
ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. എന്തൊരു മാറ്റമെന്നാണ് ചിലരുടെ കമന്റ്. യോഗയിലൂടെയും വര്‍ക്ക്ഔട്ടിലൂടെയുമാണ് താരം ശരീര ഭാരം കുറച്ചത്. കക്ഷി അമ്മിണിപിള്ള കൂടാതെ സേഫ് എന്ന സിനിമയിലാണ് ഷിബ്ല അഭിനയിച്ചത്.