മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടേയും സഹതാരങ്ങളുടേയും പ്രകടനവും ചിത്രം അവതരിപ്പിച്ച രീതിയുമാണ് പ്രശംസ നേടുന്നത്. സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഇപ്പോഴിതാ ശരത്ത് കണ്ണന് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.
മലയാളത്തില്‍ ഇതുവരെ കണ്ടിട്ടുള്ള ത്രില്ലര്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി അവതരണ രീതിയാണ് റോഷാക്കിന് മുന്നില്‍ പിടിച്ചിരുത്തുന്നതെന്ന് ശരത്ത് പറയുന്നു. നായകന് വില്ലനെ തല്ലി തോല്‍പ്പിക്കുക, ഇടിച്ച് കൊല്ലുക എന്ന പരമ്പരാഗത ശൈലിയില്‍ നിന്നെല്ലാം റോഷാക്ക് മാറിയിട്ടുണ്ടെന്ന് ശരത്ത് അഭിപ്രായപ്പെടുന്നു. പ്രായം മനുഷ്യനെ തോല്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങുമ്പോള്‍ തന്റെ പരിമിതകളെ മനസിലാക്കി വ്യത്യസ്ത കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന മമ്മൂട്ടിക്ക് മികച്ചൊരു കൈയടി അര്‍ഹിക്കുന്നുണ്ടെന്നും ശരത്ത് കൂട്ടിച്ചേര്‍ത്തു.
കുറിപ്പിന്റെ പൂര്‍ണരൂപം
പേരിന്റെ കൗതുകവും പോസ്റ്ററിലെ പുതുമയുമാണ് ഈ ചിത്രത്തിലേക്ക് ആദ്യമായി ശ്രദ്ധിക്കാന്‍ ഇടയാക്കിയത് അതോടൊപ്പം കെട്ട്യോളാണ് എന്റെ മാലാഖ എന്ന മികച്ച ചിത്രം അണിയിച്ചൊരുക്കിയ നിസാം ബഷീന്റെ രണ്ടാം ചിത്രവും , കൂടെ മമ്മൂട്ടിയും മേല്‍ സൂചിപ്പിച്ച എല്ലാ ഘടങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ തന്നെ ആദ്യ ദിനം തന്നെ റോഷാക്ക് കാണാന്‍ തീരുമാനിച്ചു.
ഒരു ത്രില്ലര്‍ സിനിമ കാണാന്‍ പോകുമ്പോള്‍ ആദ്യം മനസ്സിലേക്ക് എത്തുന്നത് തുടക്കം മുതല്‍ മെല്ലെ ഇരുത്തി കഥപറഞ്ഞ് അവസാനമാവുമ്പോള്‍ പ്രേക്ഷകരെ ആകാംക്ഷയിലേക്ക് കണ്ണിമവെട്ടാതെ കാണാന്‍ പ്രേരിപ്പിക്കുന്ന ചിത്രങ്ങളായിട്ടാണ് നാം പലപ്പോഴും കണ്ടിട്ടുള്ളത്. എന്നാല്‍ റോഷാക്കിലേക്ക് കടക്കുമ്പോള്‍ അവയില്‍ നിന്നെല്ലാം വെതിചലിച്ച് മലയാള സിനിമക്ക് സുപരിചിതമല്ലാത്ത ഒരു മേക്കിങ്ങ് ശൈലി പലയിടത്തും ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട്. അത് ഏറ്റവും കൂടുതല്‍ പ്രകടമാവുന്നത് അവതരണത്തിലും , Background music ലും സംഭാഷണ ശൈലിയിലുമാണ്. കുത്തിനിറച്ച ഒത്തിരി സംഭാഷണങ്ങളേതുമില്ലാതെ വിഷ്യല്‍സും , Music , Editing നും പ്രാധാന്യം നല്‍കിയാണ് 2.30 മണിക്കൂര്‍ ദൈര്‍ഘ്യമുളള ചിത്രത്തിന്റെ സഞ്ചാരം. മികവ് പുലര്‍ത്തിയ ഘടകങ്ങളായി അവയെല്ലാം പരിഗണിക്കുമ്പോഴും അഭിനയ പ്രകടനങ്ങളെ മാത്രം മാറ്റി നിര്‍ത്താന്‍ കഴിയുന്നില്ല .നായകനും പ്രതിനായകനും ഏറെ മുകളിലായി ബിന്ദു പണിക്കരുടെ കഥാപാത്രം നിലനില്‍ക്കുന്നത് തിരക്കഥയുടെ കെട്ടുറപ്പിനെ ശക്തമാകുന്നു.
മികവിനെ കുറിച്ച് വാചാലാമാവുമ്പോഴും സിനിമയുടെ ആദ്യ ഭാഗത്തില്‍ Past നേയും present നേയും തമ്മില്‍ connect ചെയ്യുന്ന കുറച്ച്നേരം ആസ്വാദകരില്‍ അവതമ്മിലുള്ള ബദ്ധം മനസ്സിലാക്കാന്‍ പ്രയാസപ്പെടുന്നത് ചെറിയൊരു കല്ലുകടിക്ക് ഇടയാക്കിയിട്ടുണ്ട്. ഒന്ന് രണ്ട് സിനിമകളിലായി കാണുന്ന ഒരു കാഴ്ചകളിലൊന്നാണ് ഡയലോഗുകള്‍ക്ക് മുകളിലേക്ക് Background music കയറി നില്ക്കുക എന്നത് അത്തരം ഒരു പ്രശ്നം മൂന്ന് , നാല് സീനുകളില്‍ ഇവിടേയും കണ്ടിരുന്നു. ത്രില്ലര്‍ സിനിമകള്‍ സ്ഥിരമായി കാണുന്ന ഏതൊരു പ്രേക്ഷകനും Interval മുന്‍പുതന്നെ ചിത്രത്തിന്റെ ഇനിയുളള ഒഴുക്ക് മുന്‍കൂട്ടി കാണാന്‍ സാധിക്കുമെങ്കിലും അത്തരം ഉള്‍കാഴ്ച്ചക്കൊന്നും ഇടം കൊടുക്കാതെ ചില കഥാപാത്രങ്ങളിലൂടെ ആഴത്തില്‍ സഞ്ചരിച്ച് ഒരേ സമയം ത്രില്ലറിലേക്കും ചിലയിടങ്ങളില്‍ സൈക്കോ മാനറിസത്തിലേക്കും കടന്ന് ചിത്രം അവസാനിക്കുന്നു.
നായകന് വില്ലനെ തല്ലി തോല്‍പ്പിക്കുക, ഇടിച്ച് കൊല്ലുക എന്ന പരമ്പരാഗത ശൈലിയില്‍ നിന്നെല്ലാം മാറിയിട്ടുണ്ട് റോഷാക്ക്. അത് എത്രകണ്ട് പ്രേക്ഷകര്‍ സ്വീകരിക്കും എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അതിഭംഗീരമാരമായി ഒരു ചലച്ചിത്രാനുഭവമാണ് റോഷാക്ക് എന്ന് അവകാശപ്പെടാന്‍ കഴിയിലെങ്കില്‍ കൂടിയും മടുപ്പില്ലാത്ത നല്ലൊരു ത്രില്ലര്‍ കാഴ്ചക്കുള്ള ചേരുവകളെല്ലാം ഈ ചിത്രത്തിലുണ്ട്. പ്രായം മനുഷ്യനെ തോല്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങുമ്പോള്‍ തന്റെ പരിമിതകളെ മനസ്സിലാക്കി വ്യത്യസ്ത കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന മമ്മൂട്ടിക്ക് മികച്ചൊരു കൈയ്യടി അര്‍ഹിക്കുന്നുണ്ട്. ആദ്യദിനത്തിലെ ഷോകളുടെ എണ്ണമോ Box-office collection മാത്രമായി ഒതുക്കാനും, വിലയിരുത്താനും കഴിയുന്നതലല്ലോ ഓരോ സിനിമയും…