ജെംസി ക്ലാരീസ് അലക്സ് എന്ന സിനിമാ ആരാധിക സിനിമാ പാരഡൈസോ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ കുറിച്ച പോസ്റ്റ് :
പോസ്റ്റ് ചുവടെ :
കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന വാസു അണ്ണൻ ട്രോളുകളേ കുറിച്ച്.
2002-ലാണ് ദിലീപ്-നവ്യാ നായർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുഞ്ഞിക്കൂനൻ എന്ന സിനിമ ഇറങ്ങുന്നത്. തിയറ്ററിൽ വെച്ച് കണ്ട ആ സിനിമയിൽ എന്നെ പേടിപ്പിച്ച, ഞാൻ വെറുത്ത കഥാപാത്രം സായ് കുമാർ അവതരിപ്പിച്ച വാസു ആണ്. ആ കഥാപാത്രത്തെ വില്ലൻ എന്ന നിലയിൽ തന്നെ ആണ് തുടക്കം മുതൽ ഒടുക്കം വരെ കാണിച്ചിരിക്കുന്നതും. Rape, victim, abuser, power- എന്നീ വാക്കുകൾ ഒന്നും അറിയാത്ത ആ പ്രായത്തിലും ഞാൻ ആ കഥാപാത്രത്തെ ഒരു നിമിഷം പോലും ആസ്വദിച്ചിട്ടില്ല.
സിനിമ ഇറങ്ങി 18 കൊല്ലങ്ങൾക്ക് ശേഷം, റേപ്പും റേപ്പ് ജോക്ക്സും ഒക്കെ ചർച്ച ചെയ്യപ്പെടുന്ന; sexist, misogynist കഥാപാത്രങ്ങൾ, ഡയലോഗുകൾ വിമർശനങ്ങൾക്ക് വിധേയമാകുന്ന ഈ കാലത്ത്, ഒരു റേപ്പിസ്റ്റിനേയും അയാളുടെ വിക്ടിമിനേയും കമിതാക്കളാക്കുന്ന, അവരിൽ ‘പ്രണയം’ ആഘോഷിക്കുന്ന പോസ്റ്റുകൾ വളരെയധികം ഡിസ്റ്റേർബിംഗ് ആണ് എന്ന് പറയാതെ വയ്യ.
കാരണം, നിങ്ങൾ ആ കഥാപാത്രങ്ങളിൽ പ്രണയം ആഘോഷിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ നിങ്ങൾ, വിക്ടിമിനെ റേപ്പിസ്റ്റിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു തീർപ്പ് കൽപ്പിക്കുന്ന ഒരു വിഭാഗത്തിന്റെ കൂടെ ചേരുന്നു.
ഇത് തമാശയല്ലേ, ട്രോൾ അല്ലേ, സിനിമയെ സിനിമയായി കണ്ടൂടെ എന്നൊക്കെ ചോദിച്ചാൽ, ആ സിനിമയിൽ എവിടെയും വാസു എന്ന കഥാപാത്രത്തെ ഗ്ലോറിഫൈ ചെയ്തിട്ടില്ല. He is arrested for his wrongdoings. He is treated as a rapist, and so is he.നാളെ സെക്ഷ്വൽ പ്രിഡേറ്റർ ആയി ജയിലിൽ കഴിയുന്ന Harvey Weinstein നെ ഇത് പോലെ celebrate ചെയ്തു, അയാളുടെ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന മറ്റ് ആർട്ടിസ്റ്റുകളെ വെച്ച്, അവർക്കിടയിൽ പ്രണയവും വിവാഹവും കൂട്ടിച്ചേർത്തു ട്രോളുകൾ ഇറക്കിയാൽ, അതിൽ എന്ത് തമാശയാണ് കാണാൻ സാധിക്കുക ??
Rape is a crime and rapist, a criminal. He, be a person or a character is not worthy of celebration. He is not funny. And most importantly, celebrating a rapist is not a joke.
Credits: Pictures are taken from ICU.
Credits : Jemsi Claries Alex > Cinema Paradiso Club
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…