ചടുലതാളങ്ങളുമായി കാൽപ്പന്തു കളിയുടെ എല്ലാ വശ്യതയുമായി ഫിഫ ഫുട്ബോൾ വേൾഡ് കപ്പ് 2018 ജൂൺ 14ന് തുടങ്ങുകയാണ്. ഇക്കൊല്ലം മലയാളികൾക്ക് സന്തോഷിക്കാൻ ഒരു കാരണവും കൂടിയുണ്ട്. ചരിത്രത്തിലാദ്യമായി ഫുട്ബോൾ വേൾഡ് കപ്പിന് തത്സമയ മലയാളം കമന്ററി. സോണി ESPN ചാനലിലാണ് മലയാളം കമന്ററിയോട് കൂടി കളി കാണാൻ സാധിക്കുന്നത്. അതിലേറെ ആവേശം നിറക്കുന്നത് ആ കമന്ററി പറയുന്ന ആളെക്കുറിച്ചറിയുമ്പോഴാണ്. ISLനെ മലയാളികൾ നെഞ്ചിലേറ്റുവാൻ പ്രധാന കാരണങ്ങളിൽ ഒന്നായ ഷൈജു ദാമോദരന്റെ ആവേശം നിറക്കുന്ന ആ കമന്ററി തന്നെയാണ് ESPNലും നമ്മൾ കേൾക്കുവാൻ പോകുന്നത്. അദ്ദേഹം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വാർത്ത പുറത്തുവിട്ടത്.