ചുരുക്കം ചില വേഷങ്ങളിലൂടെ തന്നെ മലയാളസിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നായികയാണ് രജീഷ വിജയൻ.അനുരാഗ കരിക്കിൻ വെള്ളം എന്ന തന്റെ ആദ്യചിത്രത്തിലൂടെ തന്നെ കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാർഡും ഈ നടി സ്വന്തമാക്കിയിരുന്നു. ഏറ്റവുമൊടുവിൽ ജൂൺ എന്ന സിനിമയിലാണ് രജീഷ വിജയൻ അഭിനയിച്ചത്.
രജീഷ നായികയായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഫൈനൽസ് . മണിയൻപിള്ള രാജുവും പ്രജീവ് സത്യവർദ്ധനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ വി അരുൺ ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.ആലിസ് എന്ന സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജിഷ ചിത്രത്തില്‍ അഭിനയിക്കുന്നത്.ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ