പ്രഭാസ്, സെയ്ഫ് അലി ഖാൻ പ്രധാനവേഷങ്ങളിൽഎത്തുന്ന ‘ആദിപുരുഷ്’ ചിത്രത്തിന്റെ ലൊക്കേഷനിൽ തീപിടുത്തം. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. മുംബൈ ഗുർഗോൺ ഭാഗത്തെ റെട്രോ ഗ്രൗണ്ടിലെ സെറ്റിലാണ് തീപിടുത്തമുണ്ടാത്.
A massive fire gutted the set of #Adipurush in Mumbai. Today was the muhurta shot of #Prabhas and #SaifAliKhan starter #AdipurushAarambh. The 400 cr budget 3D film is being directed by Om rout where Prabhas playing the role of #LordRama and Saif is #Lankesh. #RebelStar pic.twitter.com/znynAS37tl
— Aashish (@Ashi_IndiaToday) February 2, 2021
സംഭവം നടക്കുമ്പോൾ താരങ്ങൾ സെറ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡ് ചിത്രം താനാജി ഒരുക്കിയ ഓം റൗട്ടാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ടി സീരിസാണ് ചിത്രത്തിന്റെ നിർമാണം. 3 ഡിയിലാണ് ചിത്രം ഒരുങ്ങുക. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും.
Fire accident broke out in #Adipurush sets today ! It’s sad to learn this news as shoot had started today itself !
Everyone is safe ! #Prabhas @omraut pic.twitter.com/R4G3T5yP9p— Akhilesh Rajana (@AkhileshRr) February 2, 2021