കേരളക്കരയാകെ ഞെട്ടലോടെകേട്ട വാർത്തയാണ് അമ്പിളിയുടെയും രാജന്റെയും മരണവാർത്ത. ആത്മഹത്യ ഭീക്ഷണി ശ്രമത്തിനിടയിൽ പൊള്ളലേറ്റ ഈ ദമ്പതികൾ അവരുടെ രണ്ടു മക്കളെയും തനിച്ചാക്കി കഴിഞ്ഞ ദിവസം ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. അവരുടെ കുഞ്ഞുങ്ങളുടെ പ്രവർത്തിയും വാക്കുകളും നെഞ്ച് പൊടിഞ്ഞുകൊണ്ടാണ് ഓരോ മനുഷ്യനും കാണുകയും കേൾക്കുകയും ചെയ്തത്. സ്വന്തം കിടപ്പാടത്തിനായുള്ള ശ്രമത്തിനിടയിൽ ആയിരുന്നു അമ്പിളിക്കും രാജനും ജീവൻ നഷ്ടപെട്ടത്. ഇവരുടെ മക്കൾക്ക് തുടർന്നുള്ള വിദ്യാഭ്യാസത്തിനായി വേണ്ട സഹായവും വീടും സർക്കാർ ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. പിന്നാലെ ഇവർക്കായി യൂത്ത്കോൺഗ്രസ്സും വീടൊരുക്കുമെന്ന തരത്തിലെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഫിറോസ് കുന്നുംപറമ്പിൽ പുറത്ത് വിട്ട ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്.
ഇവർക്ക് വേണ്ട വീടും പഠനച്ചിലവും താൻ ഏറ്റെടുത്തുകൊള്ളാം എന്നാണ് ഫിറോസ് വിഡിയോയിൽ പറയുന്നത്. ഫിറോസിന്റെ വാക്കുകൾ, കഴിഞ്ഞ ദിവസം മാതാപിതാക്കളെ നഷ്ട്ടപെട്ട ആ കുട്ടികൾക്ക് വേണ്ടി യൂത്ത് കോൺഗ്രസ് വീടൊരുക്കമെന്ന് പറയുന്നുണ്ട്. പിന്നാലെ സർക്കാർ വീടൊരുക്കാമെന്ന് പറയുന്നതും കേട്ടു. ഇതു സംബന്ധിച്ച് വാക്കാലുള്ള ഉറപ്പ് എല്ലാവരും നൽകുന്നതും കണ്ടു. എന്നാൽ ആ കുട്ടികൾക്ക് ഇഷ്ടമുണ്ടെങ്കിൽ അടുത്ത മാസം പകുതിയോടെ വീടിന്റെ പണി തുടങ്ങാൻ ഞാൻ തയാറാണ്. അവരുടെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ തന്നെ അവർക്കായി വീടൊരുക്കും. ഏതു സംവിധാനം ഉപേക്ഷിച്ചാലും ഇനി അവർക്കൊപ്പം ഞാനുണ്ടാകും അവർക്ക് വീട് അവരുടെ വിദ്യാഭ്യാസം എല്ലാം ഏറ്റെടുക്കാൻ തയാറാണ് എന്നുമാണ് ഫിറോസ് വിഡിയോയിൽ കൂടി പറഞ്ഞത്.