നിവിന്‍ പോളി നായകനായി എത്തിയ സാറ്റര്‍ഡേ നൈറ്റിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. റിലീസ് ദിനം ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 3.27കോടിയെന്നാണ് ലഭിക്കുന്ന വിവരം. മികച്ച ഓപ്പണിംഗാണ് ചിത്രത്തിന് ലഭിച്ചത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഇന്നലെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും റോഷന് ആന്‍ഡ്രൂസും ഒന്നിച്ചെത്തിയ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. നിവിന്‍ പുറമേ അജു വര്‍ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവരാണ് സൗഹൃദ വലത്തിലുള്ളത്. സുഹൃത്തുക്കള്‍ക്കൊപ്പം വന്നു കാണേണ്ട ചിത്രമെന്നാണ് സാറ്റര്‍ഡേ നൈറ്റ് കണ്ട പലരും പ്രതികരിച്ചത്. റോഷന് ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. നവീന്‍ ഭാസ്കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്.
ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്, ശാരി, വിജയ് മേനോന്, അശ്വിന് മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അസ്ലം കെ പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. അനീസ് നാടോടിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. കോസ്റ്റ്യൂം ഡിസൈനര്‍- സുജിത്ത് സുധാകരന്, മേക്കപ്പ്- സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍- ആല്വിന് അഗസ്റ്റിന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- നോബിള്‍ ജേക്കബ്, കളറിസ്റ്റ്- ആശിര്‍വാദ് ഹദ്കര്‍, ഡി ഐ- പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ഓഡിയോഗ്രാഫി- രാജകൃഷ്ണന് എം ആര്, ആക്ഷന്‍- അലന് അമിന്‍, മാഫിയ ശശി, കൊറിയോഗ്രാഫര്‍- വിഷ്ണു ദേവ, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈന്‍- ആനന്ദ് ഡിസൈന്‍സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍- ദിനേഷ് മേനോന്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- വിവേക് രാമദേവന്, പിആര്‍ഒ- ശബരി എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.