ഷെയിന്‍ നിഗവും സണ്ണി വെയ്നും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘വേല’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ശ്യാം ശശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്.
ക്രൈം ഡ്രാമാ ഗണത്തില്‍പെടുത്താവുന്നതാണ് വേല. പാലക്കാടുള്ള ഒരു പൊലീസ് കണ്ട്രോള് റൂമിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഷെയിന്‍ നിഗം എത്തുന്നത്. എം സജാസ് ആണ് വേലയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ബാദുഷാ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍. സിദ്ധാര്‍ഥ് ഭരതനും അതിഥി ബാലനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘വിക്രം വേദ’, ‘കൈദി’ തുടങ്ങിയ സിനിമകളുടെ സംഗീത സംവിധാനം നിര്‍വഹിച്ച സാം.സി.എസ് ആണ് വേലയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് ഭുവനേന്ദ് ആണ് ചിത്ര സംയോജനം. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുരേഷ് രാജന് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രശാന്ത് നാരായണന്, പ്രൊജക്റ്റ് ഡിസൈനര്‍- ലിബര്‍ ഡേഡ് ഫിലിംസ്, കലാ സംവിധാനം- ബിനോയ് തലക്കുളത്തൂര്‍, വസ്ത്രലങ്കാരം- ധന്യ ബാലകൃഷ്ണന്, കൊറിയോഗ്രാഫി- കുമാര്‍ ശാന്തി,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സുനില്‍ സിങ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.