ബിഗ് ബോസിലൂടെ ശ്രദ്ധയനായ ഡോ. റോബിന് രാധാകൃഷ്ണന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ‘രാവണയുദ്ധം’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. റോബിന് രാധാകൃഷ്ണന് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഫസ്റ്റ് ലുക്ക് പങ്കുവച്ചത്. തലയിലും കൈകളിലും രക്തം പുരണ്ട് കലിപ്പ് ലുക്കിലുള്ള റോബിനാണ് ഫസ്റ്റ് ലുക്കില്‍.
View this post on Instagram
റോബിന്റെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം പ്രശസ്ത സംവിധായകന് ലോകേഷ് കനകരാജ് നടത്തും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് റോബിന് പ്രതികരിച്ചിരുന്നില്ല. ഇതിനിടെയാണ് തന്റെ ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റോബിന് തന്നെ പങ്കുവച്ചത്. വേണു ശശിധരന് ലേഖയാണ് ചിത്രത്തിന്റെ ഡിഒപി. സംഗീതം ശങ്കര്‍ ശര്‍മ്മ. പോസ്റ്റര്‍ ഡിസൈന്‍- ശംഭു വിജയകുമാര്‍. നിര്‍മ്മാണം ഡിആര്‍ആര്‍ ഫിലിം പ്രൊഡക്ഷന്‍സ്.
മോഡലും നടിയും റോബിന്റെ ഭാവി പങ്കാളിയുമായ ആരതി പൊടി സിനിമയില്‍ നായികാ വേഷത്തിലെത്തുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. തന്റെ ചിത്രത്തില്‍ ആരതി നായികയാകുമെന്ന് റോബിനും പറഞ്ഞിരുന്നു. എന്നാല്‍ ഇതിന്റെ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. നവംബറില്‍ സിനിമ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.