മാത്യു തോമസും മാളവിക മോഹനനും ഒന്നിക്കുന്ന ‘ക്രിസ്റ്റി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും ടൈറ്റിലും റിലീസ് ചെയ്തു. നവാഗതനായ ആല്വിന് ഹെന്റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോക്കി മൗണ്ടെയിന് സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന് സതീശന് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്
ബെന്യാമനും ഇന്ദുഗോപനും ചേര്‍ന്നാണ്.
തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന വ്യത്യസ്തമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. കെട്ടുറപ്പുള്ള ഒരു കഥയുടെ പിന്‍ബലത്തിലൂടെ ഒരുങ്ങുന്ന ഈ ചിത്രം ഒരു സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ച കൂടിയാണ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
കായലും കടലും ഒത്തുചേരുന്ന അപൂര്‍വ്വ സ്ഥലമായ പൊഴികൊണ്ട് ശ്രദ്ധേയമായ പൂവാറാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായര്‍, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിനായക് ശശികുമാര്‍ അന്‍വര്‍ അലി, എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത ഈണം പകര്‍ന്നിരിക്കുന്നു. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റിംഗ്- മനു ആന്റണി, കലാസംവിധാനം- സുജിത് രാഘവ്, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -ഷെല്ലി ശ്രീസ്, പ്രൊഡക്ഷന്‍ എക്സിക്യട്ടീവ്- പ്രദീപ് ഗോപിനാഥ്, വിജയ് ജി.എസ്., പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, പബ്ലിസിറ്റി ഡിസൈനര്‍-ആനന്ദ് രാജേന്ദ്രന്, പി.ആര്.ഒ.-വാഴൂര്‍ ജോസ്