ഉര്‍വശി, ഐശ്വര്യ രാജേഷ്, പാര്‍വതി തിരുവോത്ത്, ലിജോ മോള്, രമ്യ നമ്പീശന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഹെര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ലിജിന്‍ ജോസാണ് ചിത്രത്തിന്റെ സംവിധായകന്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള അഞ്ച് സ്ത്രീകളുടെ കഥകളാണ് ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അര്‍ച്ചന വാസുദേവ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് അനീഷ് എം തോമസ് ആണ്.
ശാന്ത എന്ന കഥാപാത്രത്തെയാണ് ഉര്‍വശി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രുചിയായി പാര്‍വതിയും രേഷ്മയായി രമ്യാ നമ്പീശനും എത്തുന്നു. അനാമിക എന്ന കഥാപാത്രമായി ഐശ്വര്യ എത്തുമ്പോള്‍ ലിജോ മോള് അവതരിപ്പിക്കുന്നത് അഭിനയ എന്ന കഥാപാത്രത്തെയാണ്. ചിത്രത്തിലെ പ്രധാന പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പ്രതാപ് പോത്തനും ഗുരു സോമസുന്ദരവുമാണ്.
ചന്ദ്ര സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കിരണ്‍ ദാസാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. സമീറ സനീഷ് വസ്ത്രാലങ്കാരവും ഹംസ കലാ സംവിധാനവും നിര്‍വഹിക്കുന്നു. ഷിബു സുശീലനാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.