ജോജു ജോര്‍ജ് ആദ്യമായി ഇരട്ട വേഷത്തില്‍ എത്തുന്ന മാര്ട്ടിന് പ്രക്കാട്ട് ചിത്രം ‘ഇരട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. പോസ്റ്ററില്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് ജോജു എത്തുന്നത്. ഇരട്ട സഹോദരങ്ങളായ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണന് ആണ്.
അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ഹൗസിനും മാര്ട്ടിന് പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസര്‍ സിജോ വടക്കനും കൈകോര്‍ത്താണ് ചിത്രം നിര്‍മിക്കുന്നത്. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്,അഭിരാം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം പകരുന്നത് ജേക്സ് ബിജോയാണ്. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ദിലീപ് നാഥ്- ആര്‍ട്ട്, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോനെക്സ്, സംഘട്ടനം- കെ രാജശേഖര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.