ഷറഫുദ്ദീന്, രജിഷ വിജയന്, ബിന്ദു പണിക്കര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘മധുര മനോഹര മോഹം’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ബി3എം ക്രിയേഷന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സ്റ്റെഫി സേവ്യറാണ്. ദുല്‍ഖര്‍ സല്മാന് ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.
‘ബുള്ളറ്റ് ഡയറീസ്’ എന്ന ചിത്രത്തിനു ശേഷം ബീത്രീ എം.ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം കൂടിയാണ് ഇത്. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ തികഞ്ഞ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന കോമഡി ഫാമിലി ഡ്രാമ ആണ് ഈ ചിത്രം. മഹേഷ് ഗോപാലും, ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. വിജയരാഘവന്, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം,ബിജു സോപാനം, സുനില്‍ സുഗത ആര്‍ഷാ ചാന്ദിനി ബൈജു, എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചന്ദ്രു സെല്‍വ രാജാണ് ഛായാഗ്രാഹകന്‍. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്. അപ്പു ഭട്ടതിരി, മാളവിക വി എന്‍ എന്നിവര്‍ എഡിറ്റിംഗും ജയന് ക്രയോണ്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യും- സനൂജ് ഖാന്, ചീഫ് അസോസിയേറ്റ്-ഡയറക്ടര്‍ ശ്യാമാന്തക് പ്രദീപ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സുഹൈല്‍ വരട്ടിപള്ളിയില്‍, അബിന്‍ ഇ. എ എടവനക്കാട്, സൗണ്ട് ഡിസൈനര്‍-ശങ്കരന് എസ്. കെ, സി. സിദ്ധാര്ത്ഥന്, സൗണ്ട് മിക്സിങ്- വിഷ്ണു സുജാതന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.