സൗബിന് ഷാഹിര്‍ കേന്ദ്രകഥാപാത്രമാകുന്ന ‘അയല്‍വാശി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നവാഗതനായ ഇര്‍ഷാദ് പരാരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ബിനു പപ്പു, നസ്ലിന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക.
ഫാമിലി കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. തല്ലുമാലയുടെ വന്‍ വിജയത്തിനുശേഷം ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് ആണ് ‘അയല്‍വാശി’ നിര്‍മിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇര്‍ഷാദിന്റെ സഹോദരനുമായ മുഹസിന് പരാരിയും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്. പൃഥ്വിരാജിന്റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച ഇര്‍ഷാദ് പരാരി ലൂസിഫര്‍ എന്ന ചിത്രത്തിന്റെ സംവിധാന സഹായി കൂടിയായിരുന്നു.
സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജഗദീഷ്, കോട്ടയം നസീര്‍, ഗോകുലന്, ലിജോ മോള് ജോസ്, അജ്മല്‍ ഖാന്, സ്വാതി ദാസ്, അഖില ഭാര്ഗവന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സജിത് പുരുഷന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റര്‍ സിദ്ധിഖ് ഹൈദര്‍, പ്രൊജക്ട് ഡിസൈന്‍ ബാദുഷ, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-മഷാര്‍ ഹംസ, പിആര്‍ഒ-എ.എസ് ദിനേശ്. മീഡിയ പ്രെമോഷന്- സീതാലക്ഷ്മി, മാര്‍ക്കറ്റിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്ലാന്‍-ഒബ്സ്ക്യുറ ഡിസൈന്‍-യെല്ലോ ടൂത്ത്.