Categories: MalayalamNews

ആരാധകന്റെ ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി അശ്വതി ശ്രീകാന്ത്

വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയുമായിട്ടാണ് അശ്വതി ശ്രീകാന്ത് പ്രേക്ഷകരുടെ മനം കവർന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാള്‍ കൂടിയാണ് അശ്വതി. കോമഡി സൂപ്പര്‍നൈറ്റ് എന്ന ചാനല്‍ പരിപാടിയിലൂടെയാണ് അശ്വതി ശ്രദ്ധിക്കപെടുന്നത്. അശ്വതി റൗണ്ട് എന്ന പേരില്‍ ആരംഭിച്ച രസകരമായ ചോദ്യോത്തര പരിപാടി ഏറെ തരംഗമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി രസകരമായ പല കാര്യങ്ങളും തുറന്ന് പറയാറുണ്ട്. ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമേ നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും അശ്വതി അവതാരകയായിട്ട് എത്താറുണ്ട്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അശ്വതിയുടെ ഫോട്ടോകൾക്കും ക്യാപ്ഷനുകൾക്കും നിരവധി ആരാധകരാണ് ഉള്ളത്. തന്റെ പോസ്റ്റിന് കമന്റിടുന്ന ആരാധകര്‍ക്ക് മറുപടി കൊടുക്കാനും അശ്വതി തയ്യാറാവാറുണ്ട്. ചിലപ്പോള്‍ കുറിക്ക് കൊള്ളുന്ന റിപ്ലേ കണ്ട് ആരാധകരും ഞെട്ടാറുണ്ട്. സമാനമായൊരു സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അശ്വതി മകള്‍ പത്മയ്ക്കും കൂട്ടുകാരിയുടെ മകള്‍ പ്രാര്‍ഥനയ്ക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോയായിരുന്നു പോസ്റ്റ് ചെയ്തത്. ‘രണ്ട് ചുന്നരി പെണ്ണുങ്ങളേം കൊണ്ട് ഫ്രോസണ്‍ 2 കാണാന്‍ പോവ്വാ’ എന്ന ക്യാപ്ഷനും കൊടുത്തിരുന്നു. ഇതിന് താഴെ നിരവധി കമന്റുകളുണ്ട്. അതിലൊന്ന് ഇപ്പോള്‍ തടി അല്‍പ്പം കൂടിയോ എന്നായിരുന്നു. നിങ്ങള്‍ അല്ലല്ലോ എനിക്ക് റേഷന്‍ വാങ്ങി തരുന്നത്. അത് കൊണ്ട് വിഷമിക്കണ്ടെന്ന് പറഞ്ഞ് ആരാധകന്റെ കമന്റിന് അതേ നാണയത്തില്‍ തന്നെ അശ്വതി ഉത്തരവും കൊടുത്തു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago