വാഹനമോടിക്കാനും ബൈക്കിനു പിറകില്‍ ഇരിക്കാനുമൊക്കെ നടി രജിഷ വിജയന് പേടിയാണ്. പല അഭിമുഖങ്ങളിലും ഇതുവരെ ഡ്രൈവിങ് പഠിച്ചില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. അത് പേടികൊണ്ടാണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. ജൂണ്‍ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോയില്‍ ബൈക്കില്‍ നിന്നും വീഴുന്ന രജിഷയെ കാണാം.
പേടിച്ചുവിറച്ച് സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരിക്കുന്ന രജിഷ. ഒടുവില്‍ ദാ കിടക്കുന്നു താഴെ. ലൊക്കേഷനിലെ രസകരമായ കാഴ്ചയാണ് മേക്കിങ് വീഡിയോയില്‍ കാണുന്നത്. മൊട്ടച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വൈഷ്ണവിയും രജിഷയും ബൈക്കില്‍ നിന്നും വീഴുന്ന രംഗവും ഉണ്ട്.
അങ്കമാലി ഡയറീസിനും ആട് 2നും ശേഷം ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കിയ പത്താമത്തെ ചിത്രമാണ് ജൂണ്‍. നിരവധി പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്.