മെഗാ സ്റ്റാർ മമ്മൂട്ടിയും യുവ നടി പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘പുഴു’. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ റത്തീന ശർഷാദ് ആണ് . സിൻ-സിൽ സെല്ലുല്ലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് ആണ് നിർമാണം. ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത് മലയാളത്തിന്റെ പ്രിയ നടൻ ദുൽഖര് സൽമാനാണ്.ഏറ്റവും മികച്ച സംവിധായകരെ മലയാള സിനിമയ്ക്കു സമ്മാനിച്ച സൂപ്പർ താരം മമ്മൂട്ടി ഈ വനിതാ ദിനത്തിൽ പുതുമുഖ സംവിധായികയെ മലയാള സിനിമക്ക് സമ്മാനിക്കുകയാണ്.
പ്രേക്ഷക ശ്രദ്ധ നേടിയ ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, രേവതി ഉൾപ്പെടെയുള്ള പ്രശസ്ത സംവിധായകരോടൊപ്പം പ്രവർത്തിച്ചു മലയാള സിനിമയിൽ വർഷങ്ങളായുള്ള സജീവ സാന്നിധ്യമാണ് റത്തീന.പുഴുവിന്റെ ഭാഗമായി എത്തുന്നത് പ്രമുഖ താരങ്ങളായ മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം നിരവധി പ്രമുഖരായ ഒരു താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. ഈ ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് തേനി ഈശ്വറാണ്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്.
ബ്രമാണ്ഡ ചിത്രമായ ബാഹുബലിയ്ക്കും, പുതിയ ചിത്രമായ മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് . എഡിറ്റർ – ദീപു ജോസഫ്, സംഗീതം നൽകുന്നത് – ജേക്സ് ബിജോയ്, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്, പ്രൊജക്റ്റ് ഡിസൈൻ- ബാദുഷ, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് – ശ്രീനാഥ്. എൻ.ഉണ്ണികൃഷ്ണൻ, അമൽ ചന്ദ്രനും, എസ്. ജോർജ്ജും ചേർന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ, വിതരണം വേഫേറർ ഫിലിംസ്.