Categories: MalayalamNews

“പുതിയ ഒരാളോട് ഇത്ര സിമ്പിൾ ആയി സംസാരിക്കാൻ മംമ്ത ചേച്ചി കാണിച്ച ആ മനസ്സ് ഉണ്ടല്ലോ?” ഫോറൻസിക് വില്ലന്റെ കുറിപ്പ്

സംയുക്ത മേനോൻ നായികയായ ലില്ലിയിലെ രാജേഷ് എന്ന കൊടുംവില്ലനെ കണ്ടവർ അന്നേ തന്നെ നോട്ടമിട്ടതാണ് ആ ചെറുപ്പക്കാരനെ. പിന്നീട് ഫോറെൻസിക്കിലും ധനേഷ് ആനന്ദ് എന്ന ഈ കലാകാരന്റെ പ്രകടനം കണ്ടതോട് കൂടി പ്രേക്ഷകർ ഈ നടന്റെ ആരാധകരായിരിക്കുകയാണ്. ദേവനെ പോലെ സുന്ദരന്മാരായ വില്ലന്മാരെ മലയാളികൾ എന്നും നെഞ്ചേറ്റിയിട്ടുണ്ട്. ഒരു നായകനുള്ള എല്ലാ ലുക്കുമുള്ള ധനേഷ് നായകനായി എത്തുന്ന ഒരു ചിത്രം അത്ര വിദൂരത്തല്ല. താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്ക് വെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ഫോറെൻസികിൽ കൂടെ അഭിനയിച്ച മംമ്ത മോഹൻദാസിന്റെ ലാളിത്യത്തെ കുറിച്ചാണ് കുറിപ്പ്.

ഒരുപാട് ഇഷ്ടമുള്ള നടിയാണ് മംമ്ത ചേച്ചി.. സിനിമയിൽ ആണേലും ജീവിതത്തിൽ ആണേലും അവർ ‘സൂപ്പർ’ നായികയാണ്.. 😍

ഫോറൻസിക്കിന്റെ ലൊക്കേഷനിൽ മംമ്ത ചേച്ചിയെ ആദ്യമായി കാണുമ്പോൾ എന്ത് പറയണം എന്ന് അറിയാതെ ഒന്ന് ചിരിച്ച് സൈഡിലേക്ക് മാറി നിൽക്കുകയായിരുന്നു ഞാൻ. പെട്ടന്ന് മംമ്ത ചേച്ചി എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി വേഗം അടുത്തേക്ക് വന്നു. എന്നിട്ട് മുൻപരിചയം ഉള്ള ആരോടോ എന്ന പോലെ സംസാരിക്കാൻ തുടങ്ങി..

“ബസ്സിനുള്ളിലെ സീനും ഫൈറ്റും, കട്ട് ചെയ്ത് കണ്ടിരുന്നു, നന്നായിട്ടുണ്ട്…”

പിന്നെ എന്തൊക്കെയോ പറഞ്ഞു.. ഞാൻ ഇങ്ങനെ തരിച്ചു നിൽപ്പാണ്. സ്‌കൂൾ കാലഘട്ടം മുതൽ വെള്ളിത്തിരയിൽ കാണുന്ന ഒരു വലിയ താരമാണ് ഇങ്ങോട്ട് വന്ന് സംസാരിക്കുന്നത്. നമ്മളെ പോലെ ഒരു പുതിയ ഒരാളോട് ഇത്ര സിമ്പിൾ ആയി സംസാരിക്കാൻ മംമ്ത ചേച്ചി കാണിച്ച ആ മനസ്സ് ഉണ്ടല്ലോ.. 😍❤️❤️❤️

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago