പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങിയത്. ജയ ജയ ജയ ജയ ഹേ ഒരുക്കിയ വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങിയതിന് പിന്നാലെ പൃഥ്വിരാജിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിശ്വപരിഷത്ത് മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്.
ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന് അനൗണ്‍സ് ചെയ്ത സ്വന്തം വാരിയംകുന്നനെ ഓര്‍ത്താല്‍ മതിയെന്നാണ് പ്രതീഷ് വിശ്വനാഥ് പറഞ്ഞത്. മലയാള സിനിമക്കാര്‍ക്ക് ദിശാബോധം ഉണ്ടാക്കാന്‍ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായതായും പ്രതീഷ് വിശ്വനാഥ് പറഞ്ഞു.
ദീപു പ്രദീപാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് കേട്ടപ്പോള്‍ മുതല്‍ ചിരിപടര്‍ത്തുന്ന കഥ എന്നാണ് പുതിയ ചിത്രത്തെ പൃഥ്വിരാജ് വിശേഷിപ്പിച്ചത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രമാണിത്.