ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാർ ലൗ. ചിത്രീകരണം തുടങ്ങി മാസങ്ങളായ ചിത്രം നവംബറോട് കൂടി തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ആദ്യ ഗാനം സോഷ്യൽ മീഡിയയെ മുഴുവൻ ഇളക്കി മറിച്ചിരുന്നു. ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന രണ്ടാം ഗാനം ഇപ്പോൾ റിലീസായിരിക്കുകയാണ്.ഷാൻ റഹ്മാൻ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ശ്യാംജിത്തും നീതുവും ചേർന്നാണ് .ഗാനം കാണാം