ചെറിയ ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന് വീണ്ടും മലയാള സിനിമയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’. ആര് ജെ ഷാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.ഹക്കിം ഷാജഹാന് ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ അനുപമ ‘ചന്ദ്ര’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധായകന് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുല്‍ റഹിം ആണ്. നിര്‍മ്മാണം അഖില മിഥുന്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മോഹിത്നാഥ് ഇ എന്‍. എഡിറ്റിംഗ് ജോയല്‍ കവി. പശ്ചാത്തല സംഗീതം ലിജിന്‍ ബാംബിനോ
പോഷ് മാജിക്കാ ക്രീയേഷന്സിന്റെ ബാനറില്‍ അഖില മിഥുന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര് ജെ ഷാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹക്കിം ഷാജഹാന് ആണ് നായകന്. Muzik 247 ന്റെ യൂട്യൂബ് ചാനലില്‍ ആണ് ടീസര്‍ റിലീസ് ചെയ്തത്. ശക്തവും, വ്യത്യസ്തവുമായ പ്രമേയങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന പോഷ് മാജിക്കാ ക്രിയേഷന്‍സിന്റെ ആദ്യ നിര്‍മാണ സംരംഭം ആണ് ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’. അബ്ദുള്‍ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ലിജിന്‍ ബാബിനോ. എഡിറ്റര്‍ – ജോയല്‍ കവി.