Categories: MalayalamReviews

മാറ്റത്തിന്റെ വേറിട്ട പരീക്ഷണവുമായി സണ്ണി വെയ്ന്റെ ഫ്രഞ്ച് വിപ്ലവം [REVIEW]

സിനിമ: ഫ്രഞ്ച് വിപ്ലവം (2018)

സംവിധാനം: Maju

മലയാള സിനിമയിലേക്ക് വീണ്ടും ഒരു അത്യുഗ്രൻ സാങ്കൽപിക ഗ്രാമം കടന്നു വന്നിരിക്കുന്നു .. 96 ൽ ആന്റണി സർക്കാർ ചാരായം നിരോധിച്ചു കഴിഞ്ഞു അവിടുത്തെ കുടിയന്മാർ എങ്ങനെ അതു അതിജീവിക്കുന്നു എന്നു ഓരോ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു.. കൂടെ സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ ഉള്ള നായകന്റെ ശ്രമങ്ങളും..

French Viplavam Review

ഒരു ഗ്രാമവും കുറെ മണ്ടന്മാരും.. സിനിമ മുഴുവൻ ഒരു പ്രത്യേക അവതരണ രീതിയാണ്.. സിനിമയുടെ മൂഡിലേക്കു വരാൻ കുറച്ചു സമയം എടുക്കും.. ആ ഒരു അന്തരീക്ഷത്തിലേക്ക് എത്തിയാൽ പിന്നെ നമ്മളും ആ ഗ്രാമത്തിന്റെ ഭാഗം ആകുന്നു, അതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിലെ പല രംഗങ്ങളും ഒരു നവാഗത സംവിധായകന്റെ സിനിമയിൽ നിന്നും പ്രതീക്ഷിക്കുന്നതിനും ഒരുപാട് മേലെ ആണ്. കൊച്ചു കടവ് എന്ന സ്ഥലത്ത് UDF സർക്കാർ മദ്യം നിരോധിക്കുകയും അതിനെ തുടർന്ന് ചാരായ ഷാപ്പുടമ ശിശുപാലൻ വിഷമത്തിലാവുകയും ചെയ്യുന്നു.ശിശുപാലന്റെ മകൾ മീരയുടെ കാമുകനാണ് സത്യൻ.ശിശുപാലന് ഇവരുടെ ബന്ധം താൽപര്യമില്ലായിരുന്നു. എന്നാൽ മീരയെ കെട്ടാൻ സത്യൻ തന്റെ കൂട്ടുകാരുടെ സഹായത്താൽ ചില പൊടികൈകൾ ഒക്കെ പരീക്ഷിക്കുന്നു. ഇതാണ് ഫസ്റ്റ് ഹാഫിന്റെ ചുരുക്കം.
French Viplavam Review

രണ്ടാം പകുതി വളരെ വേഗത്തിൽ ആണ് കടന്ന് പോകുന്നത്,ഏത് തരം ചിത്രങ്ങൾ ഇഷ്ടപെടുന്ന പ്രേക്ഷകനെയും തൃപ്തിപെടുത്തുന്ന രീതിയിലാണ് അവസാന അര മണിക്കൂർ സംവിധായകൻ എടുത്തിരിക്കുന്നത്. സെക്കൻഡ് ഹാഫ് എത്തുമ്പോൾ കഥ മുന്നോട്ട് പോകുന്നത് ഒരു ഗർഭത്തിനെ ചുറ്റിപറ്റിയാണ്. ആണ്.തുടർന്ന് കൊച്ചുകടവിൽ ഒരു ഫ്രഞ്ച് മദാമ്മ എത്തുന്നു. തന്റെ കാമുകൻ രാജുവിനെ തേടിയാണ് ഈ മദാമ്മ എത്തുന്നത്. മദാമ്മ സത്യന്റെ അവസ്ഥ മനസിലാക്കുന്നു. തുടർന്ന് സത്യന് ഒരു പ്രത്യേക തരം ലഹരി പിടിപ്പിക്കുന്ന വൈൻ നൽകുന്നു.പിന്നെ കൊച്ചു കടവ് നിവാസികൾ ആ വൈനിന് വേണ്ടിയുള്ള ഓട്ടമാണ്.

ഇതൊരു ക്ലീൻ പരീക്ഷണ ചിത്രമാണ്. തന്റെ ആദ്യ ചിത്രം തന്നെ പരിമിതമായ ബജറ്റിൽ ഒരു പരീക്ഷണമാക്കിയ സംവിധായകൻ മാജുവിന് അഭിനന്ദനങ്ങൾ

French Viplavam Review

ചിത്രത്തിന്റെ ക്ലൈമാക്സ്‌ വളരെ നന്നായിരുന്നു. പടത്തിന്റെ ഡയറക്ഷൻ അതിഗംഭീരം. അഭിനേതാക്കാളായ സണ്ണി വെയ്ൻ, ലാൽ, ചെമ്പൻ വിനോദ് ,ലുക്മാൻ തുടങ്ങിയവരൊക്കെ നല്ല പ്രകടനം കാഴ്ച്ച വച്ചു.ചെമ്പൻ വിനോദുമായുള്ള സത്യന്റെ ടീമിന്റെ ഫൈറ്റൊക്കെ പക്കാ റിയലിസ്റ്റിക്കായിരുന്നു. അതേ പോലെ ബാഗ്രൗണ്ട് മ്യൂസിക്കും മികച്ചതായിരുന്നു.

ഇതുപോലെയുള്ള പരീക്ഷണ ചിത്രങ്ങൾ കരിയറിന്റെ തുടക്കത്തിൽ തന്നെ തിരഞ്ഞെടുക്കുന്നതിൽ സണ്ണി വെയ്ൻ പ്രശംസ അർഹിക്കുന്നു.സംവിധായകൻ മജുവിന്റെ അടുത്ത ചിത്രത്തിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കും എന്നുറപ്പ്

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago