Categories: MalayalamNews

അങ്കമാലി ഡയറീസിനും ആടിനും പിന്നാലെ ജൂണുമായി ഫ്രൈഡേ ഫിലിം ഹൗസെത്തുന്നു

വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകന്റെ ആസ്വാദനത്തെ അതിന്റെ പൂർണതയിൽ അനുഭവിക്കുവാൻ സാധ്യമാക്കുന്നവയാണ്. ആട്, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങൾ തന്നെ അതിന് ഉദാഹരണം. ഇപ്പോൾ ഇതാ അവരുടെ പത്താമത്തെ പ്രൊജക്റ്റും അവർ അനൗൺസ് ചെയ്‌തിരിക്കുകയാണ്. ജൂൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം അഹമ്മദ് കബീറാണ്. ജൂലൈ 11ന് ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. ഫ്രൈഡേ ഫിലിം ഹൗസിന്റെ പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്.

“ഇക്കാലമത്രയും മികച്ച ഒരുപിടി ടെക്നീഷ്യൻസ് ഉൾപ്പെടെ നൂറിൽപ്പരം പുതുമുഖങ്ങൾക്ക് അവരുടെ ആദ്യ അവസരം നൽകിയ ഫ്രൈഡേ ഫിലിം ഹൗസ് ഞങ്ങളുടെ പത്താമത്തെ പ്രോജക്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ അഭിമാനത്തോടെ നിങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുകയാണ്.

‘ജൂൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലും പരിചിതമായ നിങ്ങളുടെ പ്രിയതാരങ്ങളോടൊപ്പം, ഒരുപിടി പ്രതിഭാധനരായ പുതുമുഖങ്ങളെക്കൂടി മലയാളസിനിമയ്ക്ക് ഞങ്ങൾ സംഭാവന ചെയ്യുകയാണ്.
സമാന്തരമായി പതിനൊന്നാമത്തെ പ്രോജക്ട് ഉടനെതന്നെ ആരംഭിക്കുന്നതും തുടർന്ന് നിങ്ങൾക്ക് അറിവുള്ളതുപോലെ കോട്ടയം കുഞ്ഞച്ചൻ 2, ആട് 3 എന്നീ പ്രോജക്ടുകളും ഉണ്ടായിരിക്കുന്നതാണ്.

ഏറെ സർപ്രൈസുകളുളള ‘ജൂൺ’ ജൂലൈ 11 മുതൽ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. എക്കാലത്തേയും പോലെ ഏവരുടെയും സ്നേഹസഹകരണങ്ങളും, പ്രാർത്ഥനകളും ഞങ്ങൾക്കൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു..
After the super successful “ Angamaly diaries “ and Aadu -2 “ in 2017 , proudly presenting our first production of 2018 .
Good bless”

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago