ടിക്ടോക് അടക്കം നിരവധി ചൈനീസ് ആപ്പുകൾ ഇന്നലെ ഇന്ത്യയിൽ നിരോധിച്ചിരുന്നു. പല ടിക്ടോക് താരങ്ങൾക്കും ഇതൊരു തിരിച്ചടിയായിരുന്നു. ടിക് ടോക് വീഡിയോകളിലൂടെ വൈറലായ ഫുക്രു ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. രാജ്യസുരക്ഷാക്കയതുകൊണ്ട് തന്നെ ബാൻ മാറ്റണമെന്ന് വാദിക്കാനൊന്നും ഇല്ലെന്ന് പറയുകയാണ് ഫുക്രു.
കൊല്ലം കൊട്ടാരക്കര സ്വദേശി കൃഷ്ണജീവ് എന്ന് പറഞ്ഞാൽ ചിലപ്പോൾ ആളെ മനസ്സിലാകില്ല എങ്കിലും ഫുക്രു എന്ന് പറഞ്ഞാൽ കേരളത്തിലെ ഒട്ടുമിക്ക ആളുകൾക്കും മനസ്സിലാകും. ഫുക്രുവിനെ കേരളം അറിയുന്ന ഒരു സ്റ്റാർ ആക്കി മാറ്റിയത് ടിക്ടോക്ക് ആയിരുന്നു. ഇപ്പോൾ രസകരമായ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ടിക് ടോക്കിന് ബൈ പറയുകയാണ് ഫുക്രു. ചൈനീസിലുള്ള സംഭാഷണത്തിന് മലയാളം സബ്ടൈറ്റിൽ നൽകി ഒരുക്കിയിരിക്കുന്ന വിഡിയോ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. ചൈനീസ് ആപ്പുകൾ നിരോധിച്ച എന്തെങ്കിലും മിസ്സ് ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് ഫുക്രു ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ‘ടിക്ടോക്, ചെറുതായിട്ട്’ എന്നാണ് ഫുക്രുവിന്റെ ഉത്തരം. പിന്നീട് സ്വതസിദ്ധമായ ശൈലിയിൽ ‘ബൈ’ പറഞ്ഞുപോകുന്നു.
അദൃശ്യമായ ഒരുപാട് തടസ്സങ്ങൾ നീക്കി എളിയ ശ്രമങ്ങളിലൂടെ നിങ്ങളെ രസിപ്പിക്കാൻ ടിക്ടോക് ഞങ്ങളിൽ ചിലരെ സഹായിച്ചു എന്നെഴുതിയാണ് വിഡിയോ അവസാനിക്കുന്നത്. ടിക് ടോകിലൂടെ ശ്രദ്ധേയനായ ഫുക്രു പിന്നീട് മോഹൻലാൽ അവതാരകനായി എത്തിയ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വന്നിരുന്ന ബിഗ് ബോസ് സീസൺ ടു എന്ന പരിപാടിയിലൂടെ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…