ടിക്ക് ടോക്കിലുടെ നിരവധി പേരാണ് പ്രശസ്തി നേടിയിട്ടുള്ളത്. തങ്ങളുടെ കഴിവുകൾ ലോകത്തെ കാണിക്കുവാൻ വേണ്ടി നിരവധി കലാകാരന്മാരും കലാകാരികളും ആണ് ദിവസേന ടിക്ക് ടോക്ക് വീഡിയോകൾ ചെയ്യുന്നത്. അത്തരത്തിൽ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റിയ കലാകാരനാണ് ഫുക്രു. ഫുക്രുവിനെ അറിയാത്ത ടിക്ക് ടോക്ക് ഉപയോക്താക്കൾ കേരളത്തിൽ കുറവാണു. അത്രത്തോളം ഫുക്രു ടിക്ക് ടോക്കിൽ താരമായി കഴിഞ്ഞു. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സിന്റെ രണ്ടാം ഭാഗമായ ധമാക്കയിലാണ് ഫുക്രു അഭിനയിക്കുന്നത്. സംവിധായകന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടിക് ടോക്കില്‍ കഴിവ് തെളിയിച്ച് ഒരുപാട് പേരുടെ ഇഷ്ടം പിടിച് പറ്റിയ ഫുക്ക്രുവിന് എതിരെയും ഇപ്പോ ഒരു കൂട്ടര് സോഷ്യല്‍മീഡിയയില്‍ ഇരുന്ന് തെറി വിളി നടത്തുന്നത് കണ്ടു അസൂയ എന്ന് മാത്രമേ ഇതിനേ പറയാന്‍ പറ്റൂ എന്തായാലും ഞാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ ‘ധമാക്ക’ യില്‍ നല്ല ഒരു വേഷം തീര്‍ച്ചയായും ഫുക്ക്രുവിനു ഉണ്ടായിരിക്കുന്നതാണ്.ഫുക്ക്രുമോനെ നീ പൊളിക്കടാ മുത്തേ, എന്നാണ് സംവിധായകന് ഒമര്‍ ലുലു ഫക്രുവിന്റെ സിനിമയിലേക്കുള്ള വരവ് സംബന്ധിച്ച് വീഡിയോ ഇട്ടത്.