ടിക്ടോക് ഹീറോ ഫുക്രുവിനെ നായകനാക്കി നവാഗത സംവിധായകന് പ്രജിന് പ്രതാപ് സംവിധാനം ചെയ്യുന്ന ‘തല്ലുംമ്പിടി’യുടെ ടീസറെത്തി. ഫുക്രു, റാഫി, പ്രബിന്, സന്ധ്യ തുടങ്ങി 15ഓളം ടിക് ടോക് താരങ്ങളാണ് തല്ലുംമ്പിടിയില് അണി നിരക്കുന്നത്. ക്യാംപസ് ആക്ഷന്‍ കോമഡിയായാണ് ചിത്രമെത്തുന്നതെന്നാണ് ടീസര്‍ നല്കുന്ന സൂചന. കഥയും തിരക്കഥയും ഒരുക്കുന്നത് പ്രജിനാണ്. ഛായാഗ്രഹണം ഷിനൂബ് ടി ചാക്കോ. സുമേഷ് പരമേശ്വര്‍ പാട്ടുകള്‍ക്ക് ഈണമിടുന്നു. സജിത അജിത്ത്, സോണിയ മാനുവല്‍, ദിവ്യ വൃദി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.