ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാള സിനിമാ ഇൻഡസ്ട്രിയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്ത പ്രൊഡക്ഷൻ കമ്പനിയാണ് ഫന്റാസ്റ്റിക്ക് ഫിലിംസ്. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രമണ്യം എന്നിവരാണ് ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ സാരഥികൾ .നിവിൻ പോളി നായകനായെത്തിയ ലൗ ആക്ഷൻ ഡ്രാമ നിർമിച്ചു കൊണ്ടായിരുന്നു ഫന്റാസ്റ്റിക്ക് ഫിലിംസ് സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഹെലൻ, ഗൗതമന്റെ രഥം എന്നീ ചിത്രങ്ങൾ വിതരണത്തിന് എത്തിച്ചും തങ്ങളുടെ സാന്നിധ്യം വീണ്ടും ഉറപ്പിക്കാൻ ഫന്റാസ്റ്റിക്ക് ഫിലിംസിന് സാധിച്ചു. ഇപ്പോൾ പുതിയൊരു ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ഫന്റാസ്റ്റിക്ക് ഫിലിംസ്.
യൂട്യൂബിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയനായ യൂട്യൂബർ ആണ് കാർത്തിക്ക് ശങ്കർ. ഈ ലോക്ക് ഡൗണ് കാലത്ത് തന്റെ അമ്മയോട് ചേർന്ന് ഒരു കോമഡി സീരീസ് കാർത്തിക്ക് ശങ്കർ ഒരുക്കിയിരുന്നു. വലിയ ഹിറ്റായി മാറിയ ഈ സീരിസിന് ജനപ്രീതി വർദ്ധിച്ചതോടെ ഇതിനോടകം എട്ട് ഭാഗങ്ങൾ അദ്ദേഹം ഒരുക്കുകയും ചെയ്തു. ഇപ്പോൾ ഈ സീരിസിന്റെ ഒമ്പതാം ഭാഗം റിലീസിന് തയ്യാറെടുക്കുകയാണ്. ഇത്തവണ പതിവിന് വിപരീതമായി ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ യുട്യൂബ് ചാനൽ വഴിയാണ് വീഡിയോ പുറത്ത് വിടുക. വളർന്ന് വരുന്ന ഒരു ചെറുപ്പക്കാരന്റെ പരിശ്രമങ്ങളെ ഉയർത്തികൊണ്ടുവരാൻ വേണ്ടിയാണ് ഫന്റാസ്റ്റിക്ക് ഫിലിംസ് ഈ വീഡിയോ നിർമിക്കുന്നത് എന്ന് സാരഥികൾ അറിയിച്ചു. ജൂലൈ 11ന് രാവിലെ 11 മണിക്ക് വീഡിയോ പുറത്ത് വരും
യൂട്യൂബ് ചാനൽ : https://m.youtube.com/c/FuntasticFilms
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…