അനിരുദ്ധ് – കീർത്തി സുരേഷ് പ്രണയത്തെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. ഇപ്പോഴിതാ കീർത്തി സുരേഷിന്റെ പിതാവ് പ്രശസ്ത നിർമാതാവ് സുരേഷ് കുമാർ അതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ വാർത്തകളെല്ലാം വ്യാജമാണെന്നും അതിൽ സത്യം ഒന്നുമില്ലെന്നും വെളിപ്പെടുത്തി. ഇത് മൂന്നാമത്തെ തവണയാണ് കീർത്തിയുടെ പേര് ഇത്തരം വ്യാജ കല്യാണവാർത്തകളിലേക്ക് വലിച്ചിഴക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കീർത്തി സുരേഷിന്റെ നിരവധി സിനിമകളിലെ ഗാനങ്ങൾക്ക് അനിരുദ്ധ് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. മഹേഷ് ബാബുവിന്റെ നായികയായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് കീർത്തി സുരേഷ്. ശങ്കർ – റാം ചരൺ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആയിരിക്കുമെന്നാണ് റിപ്പോർട്ട്.