മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവൻ ഓണത്തിന് എത്തുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. കലാസദന്‍ ഉല്ലാസ് എന്ന ഗാനമേളയിലെ പാട്ടുകാരനായാണ് മമ്മൂക്ക എത്തുന്നത്. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നു രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പുതുമുഖമായ വന്ദിതയാണ് നായികയായെത്തുന്നത്.
ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേശ് പിഷാരടി എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്വൻ നിർമിക്കുന്നത് ശ്രീലക്ഷ്മി , ശങ്കര്‍ രാജ് , സൗമ്യ രമേശ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ അനൗൺസ് മുതൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.