ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തിരക്കഥാകൃത്ത് നിസാം റാവുത്തറും സംവിദായകൻ അനീഷ് അന്‍വറും ചേർന്ന് സ്വപ്നം കണ്ട ചിത്രം ഗ്യാംഗ്സ് ഒഫ് ബന്തടുക്ക അണിയറയിൽ ഒരുങ്ങാൻ പോകുന്നു. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിർമിക്കാൻ പോകുന്നത്.
“കാത്തിരിപ്പിന് വിരാമം. നിസാം റാവുത്തരും ഞാനും വർഷങ്ങളായി സ്വപ്നം കണ്ട സിനിമ. ഞങ്ങൾ ചിന്തിച്ചതും, പ്രയത്നിച്ചതും ഈ സിനിമക്കു വേണ്ടിയായിരുന്നു. വലിയ ക്യാൻവാസാണ്.. ബന്തടുക്കയുടെ 40 വർഷങ്ങൾ.. ” എന്ന കുറുപ്പോടെയാണ് സംവിധയകാൻ അനീഷ് അൻവർ സന്തോഷ വാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ചത്.