സംവിധായകൻ ജൂഡ് ആന്റണിയുടെ സിനിമ സെറ്റിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം. കോട്ടയം വൈക്കത്ത് ആണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കഞ്ചാവ് സംഘം ആക്രമണം നടത്തിയത്.
മേക്കപ്പ് ആർട്ടിസ്റ്റ് മിഥുൻ ജിത്തിന്റെ തലയടിച്ച് പൊട്ടിച്ചു അക്രമികൾ. മർദ്ദനത്തിൽ പരിക്കേറ്റ് മിഥുൻ ഡി വൈ എഫ് ഐ നേതാവ് കൂടിയാണ്.
ജൂഡ് ആന്റണി – കുഞ്ചാക്കോ ബോബന് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ആയിരുന്നു സംഭവം. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് പുറമെ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.